നവ്യാനുഭവമായി ജനകീയ ചിത്രരചന

ചാരുംമൂട്: പുരോഗമന കലാസാഹിത്യസംഘത്തി​ൻെറ ആഭിമുഖ്യത്തിൽ നിറച്ചാർത്ത് എന്ന പേരിൽ നടത്തിയ ജനകീയ ചിത്രരചന ശ്രദ്ധേയമായി. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, ഓട്ടോ തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവർ ചേർന്ന് വലിയ കാൻവാസിൽ ചിത്രം വരക്കുകയായിരുന്നു. സി.പി.എം ചാരുംമൂട് ഏരിയ സമ്മേളനത്തി​ൻെറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ചിത്രകാരൻ കെ.പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. വിശ്വൻ പടനിലം അധ്യക്ഷത വഹിച്ചു. ബി. ബിനു മുഖ്യപ്രഭാഷണം നടത്തി. ഇലിപ്പക്കുളം രവീന്ദ്രൻ, രാജേന്ദ്രൻ വള്ളികുന്നം, ടി. രഞ്ജിത്ത്, അനിൽ നീണ്ടകര, ലേഖ എസ്. ബാബു, രാജൻ മണപ്പള്ളി, കെ. മൻസൂർ എന്നിവർ സംസാരിച്ചു. കലാമണ്ഡലത്തിലെ ഫൈൻ ആർട്സ് വിദ്യാർഥികൾ സാങ്കേതിക സഹായം നൽകി. ഫോട്ടോ: പുരോഗമന കലാസാഹിത്യസംഘം ചാരുംമൂട്ടിൽ സംഘടിപ്പിച്ച നിറച്ചാർത്ത് ജനകീയ ചിത്രരചന ചിത്രകാരൻ കെ.പി. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.