പ്രകൃതിയിലേക്ക്​ മിഴിതുറന്ന്​ വെളുത്തുള്ളി

കെ.ആർ. അശോകൻ പ്രതിവാരപംക്തി -​ഗ്രാമഭംഗി അരൂർ: ചന്തിരൂർ വെളുത്തുള്ളി കായൽപ്രദേശം പ്രകൃതിരമണീയമാണ്​. അരൂർ പഞ്ചായത്തിലെ ഏറ്റവും മനോഹര തീരപ്രദേശം. തെങ്ങുകൾ തഴച്ചുവളരുന്ന മൺചിറയുടെ ഒരു ഭാഗത്ത് കുറുമ്പിക്കായലും മറുഭാഗത്ത് മത്സ്യപാടവും അതിരിടുന്നു. സദാ കുളിർകാറ്റ് വീശുന്ന പ്രകൃതിരമണീയമായ ഈ ഗ്രാമപ്രദേശം........ഉദയാസ്തമയങ്ങൾ. അരൂർ ഗ്രാമവാസികൾപോലും വേണ്ട വിധത്തിൽ ആസ്വദിച്ചിട്ടില്ല. കേരള ചരിത്രത്തിൽ മറക്കാനാവാത്ത രാഷ്​ട്രീയ പ്രാധാന്യമുണ്ട്, വെളുത്തുള്ളിക്ക്. 1967-'68 കാലഘട്ടത്തിൽ വെളുത്തുള്ളി സമരം നടന്നു. ഇടതുസർക്കാർ ഭൂരഹിതരായ കുറേപ്പേർക്ക് വെളുത്തുള്ളി കായൽ നികത്തി, ഭൂമി പതിച്ചുകൊടുക്കാൻ തീരുമാനിച്ചത് മത്സ്യത്തൊഴിലാളികൾ കോൺഗ്രസി​ൻെറ നേതൃത്വത്തിൽ എതിർത്തു. അരൂർ എം.എൽ.എയും റവന്യൂ മന്ത്രിയുമായിരുന്ന കെ.ആർ. ഗൗരിയമ്മയും സി.പി.എമ്മും ഒരു ഭാഗത്തും കോൺഗ്രസും മത്സ്യത്തൊഴിലാളികളും മറുഭാഗത്തും നിലയുറപ്പിച്ചതോടെ, സമരം സംഘർഷഭരിതമായി. അന്ന് യൂത്ത് കോൺഗ്രസ് നേതാവായിരുന്ന എ.കെ. ആൻറണിയെ പൊലീസി​ൻെറ മർദനമേറ്റ് അരൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമരം അടിച്ചമർത്തപ്പെട്ടു. ഭൂമി വിതരണം ചെയ്യപ്പെട്ടു. അന്നത്തെ രാഷ്​ട്രീയ ശത്രുക്കൾ പിന്നീട് മിത്രങ്ങളായി മാറി. പതിച്ചുനൽകിയ കായൽ മത്സ്യപാടമായി മാറി. 70 ഏക്കറോളമു ള്ള മത്സ്യപാടത്തിനും ചുറ്റുമുള്ള മൺചിറയിൽ ടൈൽ വിരിച്ച് പ്രഭാത-സായാഹ്ന സവാരിക്ക് സജ്ജമാക്കണമെന്നും മത്സ്യപാടത്ത് പെഡൽ ബോട്ടുകൾ അനുവദിച്ച് വിനോദ സഞ്ചാരത്തിന് വെളുത്തുള്ളിയെ അണിയിച്ചൊരുക്കണമെന്നും ആവശ്യപ്പെട്ട് വെളുത്തുള്ളി കർഷകസംഘം അരൂർ ഗ്രാമപഞ്ചായത്തിന് നിർദേശം നൽകിയിരുന്നു. മത്സ്യപാടത്തിന് അരികിൽ താമസിക്കുന്ന 40ലധികം കുടുംബങ്ങളിൽ ഹോംസ​്​റ്റേ അനുവദിക്കാവുന്ന വീടുകളിൽ സഞ്ചാരികളെ സ്വീകരിച്ച്​ ഈ മനോഹരതീരത്തി​ൻെറ വിനോദസഞ്ചാര സാധ്യതകൾ കണ്ടറിഞ്ഞ്, നാട്ടുകാർക്കും പ്രയോജനപ്പെടും വിധം ഉത്തരവാദ ടൂറിസം വികസിപ്പിക്കാൻ അധികാരികൾ പരിശ്രമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എ.എം. ആരിഫ് എം.പിയുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന്​ അനുവദിച്ച 25 ലക്ഷം ഉപയോഗിച്ച്​ റോഡും കൽ​െക്കട്ടും സാധ്യമായാൽ, അസാധാരണ വെള്ളപ്പൊക്കം കായൽക്കരയിൽ ദുരിതം ഉണ്ടാക്കില്ല. സഞ്ചാരികളും പെഡൽ ബോട്ടുകളും സജീവമായാൽ മത്സ്യപാടത്ത് ഓക്സിജ​ൻെറ അളവ് കൂടുതലാക്കുമെന്നും അത് മത്സ്യകൃഷിക്ക് സഹായകമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. APL veluthully kayal വെളുത്തുള്ളി കായൽ ഭൂമിയിലെ അസ്തമയം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.