ചേര്‍ത്തല: സി.പി.എം ചേര്‍ത്തല ഏരിയ സമ്മേളനം സമാപിച്ചു. നാലുപേരെ മാറ്റി നാല് യുവാക്കളെ ഉള്‍പ്പെടുത്തി 21 അംഗ ഏരിയ കമ്മിറ്റിയെയും 15 അംഗ ജില്ല സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. കെ.രാജപ്പന്‍നായരെ മൂന്നാം തവണയും ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മുതിര്‍ന്ന നേതാക്കളായ വി.എ. പരമേശ്വരന്‍, ടി.ആര്‍. മുകുന്ദന്‍നായര്‍, കെ.എം. സുകുമാരന്‍, എം.എല്‍. പ്രകാശന്‍ എന്നിവരെ മാറ്റി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. സുധീഷ്, ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എസ്. പുഷ്പരാജ്, തൈക്കാട്ടുശ്ശേരിയില്‍നിന്നുള്ള ഡി.വൈ.എഫ്.ഐ നേതാവ് എന്‍.നവീന്‍, തൃച്ചാറ്റുകുളത്തുനിന്നും രാജേഷ് വിവേകാനന്ദ എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്. വനിത പ്രതിനിധികളായി നഗരസഭ അധ്യക്ഷ ഷേര്‍ളി ഭാര്‍ഗവനെയും മുതിര്‍ന്ന നേതാവ് ഏലിക്കുട്ടി ജോണിനെയും നിലനിര്‍ത്തി. രണ്ടാംദിവസത്തെ ചര്‍ച്ചകളില്‍ സി.പി.ഐക്കെതിരെ വിമര്‍ശനമുയര്‍ന്നു. സി.പി.എം പുറത്താക്കിയ നേതാവിനെ പാര്‍ട്ടിയില്‍ എടുത്തത് ഉയര്‍ത്തിയായിരുന്നു വിമര്‍ശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.