നിസ്സഹായ കുടുംബത്തിന്​ കൈത്താങ്ങാകാന്‍ നാട്​; ധനശേഖരണം നാളെ

ചേര്‍ത്തല: യുവാവായ ഗൃഹനാഥ​ൻെറ അപ്രതീക്ഷിത വിയോഗത്തില്‍ നിസ്സഹായരായ നിര്‍ധന കുടുംബത്തിനു കൈത്താങ്ങാകാന്‍ നാട്​ കൈകോര്‍ക്കുന്നു. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 20ാം വാര്‍ഡിലെ പുത്തന്‍കരി വീട്ടില്‍ സൈജുവി​ൻെറ കുടുംബത്തിനെ സഹായിക്കാനാണ് ഇടപെടല്‍. 18 ദിവസം മുമ്പാണ് ജോലിക്കിടെ സൈജു (39) മരിച്ചത്. ഭാര്യയും ഏഴും നാലു വയസ്സുള്ള രണ്ടുമക്കളും ഭാര്യയും ഇതോടെ ഒറ്റപ്പെട്ടു. സ്ഥലമോ വീടോ റേഷന്‍, ആധാര്‍ കാര്‍ഡുകളോപോലുമില്ലാത്ത സ്ഥിതിയില്‍ അയല്‍വാസിയുടെ കനിവില്‍ താല്‍ക്കാലിക ഷെഡുകെട്ടിയാണ് താമസിക്കുന്നത്. ഈ സാഹചര്യത്തിലാണ് കുടുംബത്തെ സംരക്ഷിക്കാന്‍ നാടിറങ്ങുന്നതെന്ന് കുടുംബസഹായ സമിതി കണ്‍വീനര്‍ സിബി തോമസ്, ഭാരവാഹികളായ ശ്രീകുമാര്‍, പി.വി. സുരേഷ്ബാബു, ബൈജു മഞ്ചാടിക്കരി എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളും അയല്‍ക്കൂട്ടങ്ങളും സാംസ്‌കാരിക സംഘടനകളും ഒത്തു ചേര്‍ന്നാണ് സമിതി. 26ന് രാവിലെ എട്ടുമുതല്‍ ഒന്നുവരെ വാര്‍ഡില്‍ പൊതുധനസമാഹരണം നടത്തും. എല്ലാ വീടുകളില്‍നിന്നും നിശ്ചിത തുക ലക്ഷ്യമിട്ടാണ് ധനസമാഹരണം. പ്രത്യേക സ്‌ക്വാഡുകള്‍ക്ക്​ രൂപം കൊടുത്ത് പ്രാഥമികപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കുടുംബത്തെ സഹായിക്കാന്‍ എസ്.ബി.ഐ വാരനാട് ശാഖയില്‍ പൊന്നമ്പിളിയുടെയും വാര്‍ഡ്​ അംഗം മിനിയുടെയും തോമസി​ൻെറയും പേരില്‍ 40664731186(ഐ.എഫ്.എസ് കോഡ് എസി.ബി.ഐ.എന്‍ 0070483) പേരില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.