ഡിസൈനിങ് ദി ഡസ്​റ്റിനി ഉദ്ഘാടനം ചെയ്തു

മാവേലിക്കര: ലയൺസ് ക്ലബ് ഇൻറർ നാഷനൽ, മറ്റം സൻെറ് ജോൺസ് എച്ച്.എസ്.എസ് എന്നിവർ ചേർന്ന് സംഘടിപ്പിച്ച വിദ്യാർഥി ശാക്തീകരണ പരിപാടിയായ ഡിസൈനിങ് ദി ഡസ്​റ്റിനി നഗരസഭ അധ്യക്ഷൻ കെ.വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡൻറ് ഫാ.ജേക്കബ് ജോൺ കല്ലട അധ്യക്ഷത വഹിച്ചു. മാനേജർ കെ.എസ്. തോമസ്, പ്രിൻസിപ്പൽ സൂസൻ സാമുവൽ, പി.ടി.എ പ്രസിഡൻറ് എസ്.ശശികുമാർ, വൈസ് പ്രസിഡൻറ് ബിനു തങ്കച്ചൻ, ജില്ല പ്രോഗ്രാം കോഓഡിനേറ്റർ സിബി മാത്യു പ്ലാന്തോട്ടം, പരിശീലകൻ സജി എബ്രഹാം സാമുവൽ, കെ.വി. മാത്യു, ജോൺ ഐപ്പ്, ജോസഫ് ജോൺ, ഡാനിയേൽ ജോർജ്, ഷൈനി തോമസ്, വർഗീസ് പോത്തൻ, എം.എം. ജോസഫ്, സജി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: 'ഡിസൈനിങ് ദി ഡസ്​റ്റിനി' നഗരസഭ അധ്യക്ഷൻ കെ.വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.