സഹായ പദ്ധതി വിതരണം

അരൂർ: ഗ്രാമപഞ്ചായത്തി​ൻെറ സഹായ പദ്ധതികൾ വിതരണം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സീനത്ത് ഷിഹാബുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ്​ രാഖി ആൻറണി ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ബി.കെ. ഉദയകുമാർ, വൈസ് പ്രസിഡൻറ്​ എം.പി. ബിജു എന്നിവർ ടാബുകളും ലാപ്​ടോപ്പും വിതരണം ചെയ്തു. ചടങ്ങിൽനിന്ന് പ്രതിപക്ഷം വിട്ടുനിന്നു. പഞ്ചായത്ത്​ അംഗങ്ങളായ അലക്സ്, മോഹനൻ, ആശ ഷീലൻ, കവിത ശരവണൻ, അമ്പിളി ഷിബു, ഇ.വി. തിലകൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.