വെള്ളക്കെട്ട്​: ഓട നിർമാണം ആരംഭിച്ചു

മാന്നാർ: മഴ പെയ്താൽ വെള്ളം കെട്ടിക്കിടന്ന്​ യാത്ര ദുഷ്​കരമായ ചെന്നിത്തല -തൃപ്പെരുംന്തുറ ഗ്രാമപഞ്ചായത്ത് 10ാം വാർഡിലെ ശാന്തിവനം വലിയപെരുമ്പുഴ റോഡിൽ പേരാമ്പിൽ ഭാഗത്തും ചെറുകോൽ ആയിക്കാട്ട് ഭാഗത്തും പരിഹാര നടപടി. വർഷങ്ങളായി ഈ അവസ്ഥ തുടരുന്നതിനാൽ നാട്ടുകാർ ഏറെ ദുരിതത്തിലായിരുന്നു. പഞ്ചായത്തിൽനിന്ന്​ അനുവദിച്ച 9 ലക്ഷം രൂപ വിനിയോഗിച്ച് ഓട നിർമാണമാരംഭിച്ചു. ഇത് പൂർത്തിയാകുന്നതോടെ വർഷകാലത്തെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്ന് വാർഡ് മെംബർ ഷിബു കിളിയമ്മൻ തറയിൽ പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.