മാനവമൈത്രി ജ്വാലയുമായി സി.പി.ഐ

ആലപ്പുഴ: ജില്ലയുടെ മഹത്തായ സാംസ്കാരിക രാഷ്​ട്രീയ പാരമ്പര്യത്തിന് കളങ്കമേൽപിച്ച വർഗീയ കൊലപാതകങ്ങൾക്കെതിരെ ഈ മാസം 26 ന് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാനവമൈത്രി ജ്വാല തെളിക്കാൻ സി.പി.ഐ ജില്ല കൗൺസിൽ യോഗം തീരുമാനിച്ചു. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിൽ പങ്കെടുത്ത് ജീവൻ ബലിയർപ്പിച്ചവരുടെ നാട്ടിൽ വർഗീയതയുടെ പേരിൽ മനുഷ്യരെ കശാപ്പ് ചെയ്യുന്ന പുത്തൻ രീതികളെ ജനം ഒന്നിച്ചെതിർക്കണമെന്ന് യോഗം അഭ്യർഥിച്ചു. ലോകത്തിന് മുന്നിൽ ഒരു നാടിനെയാകെ അപമാനിക്കുന്ന സംഭവങ്ങൾക്ക് ഉത്തരവാദികളായവ​െരയും ഗൂഢാലോചനയിൽ പങ്കാളികളായവ​െരയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. ദീപ്തി അജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് റിപ്പോർട്ട് അവതരിപ്പിച്ചു. കൃഷിമന്ത്രി പി. പ്രസാദ്, ജില്ലാ അസി. സെക്രട്ടറിമാരായ പി.വി. സത്യനേശൻ, ജി. കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.