ചിങ്ങോലി കാവിൽപടിക്കൽ ക്ഷേത്രത്തിൽ വൻ കവർച്ച

മുക്കാൽ കിലോ സ്വർണവും പണവും നഷ്​ടപ്പെട്ടു ഹരിപ്പാട്: ചിങ്ങോലി കാവിൽപടിക്കൽ ദേവി ക്ഷേത്രത്തിൽ വൻ കവർച്ച. വിഗ്രഹത്തിൽ ചാർത്തിയ മാലയും സ്വർണാഭരണങ്ങളും പണവും നഷ്​ടപ്പെട്ടു. ചൊവ്വാഴ്ച പുലർച്ച മൂന്നേമുക്കാലോടെ ക്ഷേത്രമുറ്റം വൃത്തിയാക്കാ​െനത്തിയവരാണ് വഴിപാട് കൗണ്ടർ തുറന്നുകിടക്കുന്നതായി കണ്ടത്. സംശയം തോന്നി നോക്കിയപ്പോൾ ദേവസ്വം ഓഫിസും തുറന്ന നിലയിൽ കണ്ടു. ഇവർ ഉടൻ ക്ഷേത്രഭരണ സമിതി പ്രസിഡൻറ്​ മുഞ്ഞിനാട്ടു രാമചന്ദ്രൻ, സെക്രട്ടറി വേണുഗോപാലൻ നായർ എന്നിവരെ വിവരം അറിയിച്ചു. ഇവർ എത്തി പരിശോധിച്ചപ്പോഴാണ് ശ്രീകോവിലിലടക്കം കവർച്ച നടന്ന വിവരം അറിയുന്നത്. ദേവസ്വം ഓഫിസിൽ സൂക്ഷിച്ചിരുന്ന ഉരുപ്പടികൾ, ശ്രീകോവിലിൽ വിഗ്രഹത്തിൽ ചാർത്തിയിരുന്ന മാല ഉൾപ്പെടെ മുക്കാൽ കിലോയോളം സ്വർണവും 2.40 ലക്ഷം രൂപയും നഷ്​ടപ്പെട്ടതായാണ് ക്ഷേത്രം ഭാരവാഹികൾ ​െപാലീസിന് മൊഴി നൽകിയിരിക്കുന്നത്. ശ്രീകോവിലിൽനിന്ന് പത്ത് പവനോളവും ബാക്കി ജീവതയിൽ പിടിപ്പിക്കുന്ന സ്വർണവുമാണ് അപഹരിച്ചത്. ജീവത പുതുക്കുന്നതി​​ൻെറ ഭാഗമായാണ് ഇതിൽ ഘടിപ്പിച്ചിരുന്ന സ്വർണക്കുമിളകൾ ഉൾ​െപ്പടെയുള്ള രൂപങ്ങൾ അഴിച്ചു ദേവസ്വം ഓഫിസിൽ വെച്ചത്. ഓഫിസി​ൻെറ പൂട്ടു തകർത്താണ് മോഷ്​ടാക്കൾ അകത്തുകയറിയത്. വഴിപാട് കൗണ്ടറി​ൻെറ താഴും തല്ലിത്തുറന്നു. ഇവിടെനിന്നാണ് 20,000 രൂപ നഷ്​ടമായത്. ഓടുനീക്കിയാണ് മോഷ്​ടാക്കൾ ചുറ്റമ്പലത്തിനുളളിൽ കടന്നത്. ശ്രീകോവിലിനുള്ളിൽ ഒരു പാത്രത്തിലാണ് രണ്ടുലക്ഷത്തിലധികം രൂപ വെച്ചിരുന്നത്. മേൽശാന്തി മനു വീടുപണിക്ക്​ ബാങ്കിൽനിന്ന് പിൻവലിച്ച ഒന്നര ലക്ഷം രൂപയും ശമ്പളവും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന എതിരേൽപ്പുത്സവത്തി​ൻെറ ഭാഗമായി കൊടുക്കാനുണ്ടായിരുന്ന തുകയുമായിരുന്നു. എടുത്ത താക്കോൽ അവിടെതന്നെ വെച്ചാണ് മോഷ്​ടാക്കൾ തിരികെപ്പോയത്. എന്നാൽ, ഇതിനൊപ്പമുണ്ടായിരുന്ന ഉപദേവത ക്ഷേത്രങ്ങളുടെ താക്കോൽ കാണാതായിട്ടുണ്ട്​. ദേവസ്വം ഓഫിസിൽനിന്ന് പഴയ കാണിക്കവഞ്ചിയും ഓഫിസ് ഉപയോഗത്തിന്​ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും എടുത്തെങ്കിലും ക്ഷേത്രത്തിനു പിന്നിൽ കാവിനുസമീപം ഉപേക്ഷിച്ചു. കാണിക്കവഞ്ചി തുറക്കാത്ത നിലയിലാണ്. ഓഫിസ്​ മുറിയിൽ ഇരുന്ന വെള്ളിരൂപങ്ങളും വിലപിടിപ്പില്ലാത്ത ആഭരണങ്ങളും സ്‌റ്റേജിനു പിന്നിൽ ഉപേക്ഷിച്ചനിലയിൽ ക​െണ്ടത്തി. കായംകുളം ഡിവൈ.എസ്.പി. അലക്‌സ് ബേബി, കരീലക്കുളങ്ങര എസ്.ഐ എ. ഷെഫീഖ്​ എന്നിവരുടെ നേതൃത്വത്തിൽ ​െപാലീസ് സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധ ബ്രീസി ജേക്കബ്, വിരലടയാള വിദഗ്ധരായ എസ്. വിനോദ്കുമാർ, എസ്. സന്തോഷ് എന്നിവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മണം പിടിച്ച നായ്​ മുക്കുവശ്ശേരിപള്ളിക്കു തെക്കോട്ടോടി മൂന്നര കി.മീറ്ററോളം അകലെ വടക്കെടുത്തുഭാഗം വരെ വന്നു. മോഷ്​ടാക്കളെ പിടികൂടാൻ ​െപാലീസ് ഊർജിത അന്വേഷണമാണ് നടത്തുന്നത്. കുറ്റവാളികളെ കണ്ടെത്തണം -രമേശ് ചെന്നിത്തല ഹരിപ്പാട്​: ചിങ്ങോലി കാവില്‍പടിക്കല്‍ ക്ഷേത്രത്തിൽ കവര്‍ച്ച നടത്തിയ പ്രതികളെ ഉടന്‍ കണ്ടെത്തണമെന്ന് രമേശ് ചെന്നിത്തല. ജില്ലയിലെ രാഷ്​ട്രീയ കൊലപാതകത്തി‍ൻെറ പശ്ചാത്തലത്തില്‍ കര്‍ശന രാത്രി പൊലീസ് പട്രോളിങ്​ നടത്തുന്നു എന്നു പറയുമ്പോഴും മോഷ്​ടാക്കൾ ക്ഷേത്രത്തിലെത്തിയത് ആശ്ചര്യപ്പെടുത്തുന്നു. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ പ്രശസ്​തമായ ക്ഷേത്രങ്ങളിലൊന്നാണ് ചിങ്ങോലി ശ്രീകാവില്‍പടിക്കല്‍ ദേവീക്ഷേത്രം. ചരിത്രപ്രാധാന്യമുള്ള ക്ഷേത്രത്തില്‍ നടന്ന വന്‍ കവര്‍ച്ചക്ക് പിന്നിലുള്ളവരെ പിടികൂടാൻ ​പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.