ഉന്നത വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തും -മന്ത്രി

അമ്പലപ്പുഴ: അടുത്ത അഞ്ച്​ വർഷംകൊണ്ട് ഉന്നത വിദ്യാഭ്യാസരംഗത്തെ നിലവാരം മെച്ചപ്പെടുത്തുകയാണ് സർക്കാറി​ൻെറ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ. പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുകോടി രൂപ ചെലവിൽ കരൂർ ഗവ.എൽ.പി സ്കൂളിൽ നിർമിച്ച ക്ലാസ്മുറികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ രംഗത്ത് സർക്കാർ ശ്രദ്ധയൂന്നിയതി​നാൽ താഴിട്ടുപൂട്ടാൻ മാറ്റിയ സ്കൂളുകൾ ഇപ്പോൾ വിദ്യാർഥികളെകൊണ്ട് നിറഞ്ഞതായും മന്ത്രി പറഞ്ഞു. എച്ച്. സലാം എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്​ അംഗം ജി. വേണു ലാൽ, വി.എസ്. ജിനുരാജ്, കെ. രാജീവൻ, ആർ. രാഹുൽ, എ.ഇ.ഒ ദീപ റോസ്, എസ്.എം.സി ചെയർമാൻ ആർ. അനൂപ്, എച്ച്.എം എം. സോന, കെ. അശോകൻ, എച്ച്. അരുൺ എന്നിവർ പങ്കെടുത്തു. കെ. ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. പുറക്കാട് പഞ്ചായത്ത് പ്രസിഡൻറ് എ.എസ്. സുദർശനൻ സ്വാഗതം പറഞ്ഞു. ചിത്രം....കരൂർ ഗവ.എൽ.പി സ്കൂളിൽ നിർമിച്ച ക്ലാസ്മുറികളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.