മലമ്പനി മുക്തമായി അമ്പലപ്പുഴ ബ്ലോക്ക്

അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്കിനെ മലമ്പനി മുക്തമായി പ്രഖ്യാപിച്ചു. 2008 മുതൽ ജില്ലയിൽ തദ്ദേശീയ മലമ്പനി റിപ്പോർട്ട് ചെയ്യാത്തതിനാലും മലമ്പനി മരണങ്ങൾ ഇല്ലാത്തതിനാലും അന്തർ സംസ്ഥാന തൊഴിലാളികളുടെ സമയബന്ധിത രക്തപരിശോധനയിൽ പോസിറ്റിവ് റിപ്പോർട്ട് ചെയ്യാത്തതിനാലുമാണ് ബ്ലോക്കിനെ മലമ്പനി മുക്തമായി പ്രഖ്യാപിച്ചത്. ഇതിന് മുന്നോടിയായി ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളും മലമ്പനി മുക്തമായി പ്രഖ്യാപിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ എച്ച്.സലാം എം.എൽ.എ പ്രഖ്യാപനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീബ രാകേഷ് അധ്യക്ഷത വഹിച്ചു. ജില്ല വെക്ടർ ബോർഡ് ഡിസീസ് കൺ​േട്രാൾ ഓഫിസർ അനിൽ ജോൺ ആമുഖസന്ദേശം നടത്തി. മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ വിഷയാവതരണം നടത്തി. ചിത്രം.... മലമ്പനി മുക്ത ബ്ലോക്ക് പഞ്ചായത്തി‍ൻെറ പ്രഖ്യാപനം എച്ച്. സലാം എം.എല്‍.എ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.