ഇരവുകാട് വാർഡിൽ ജനകീയ ഭക്ഷണശാല തുറന്നു

ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ കീഴിൽ സൗത്ത് സി.ഡി.എസ് ആഭിമുഖ്യത്തിൽ നഗരത്തിൽ അഞ്ചാമത് ജനകീയ ഭക്ഷണശാല തുറന്നു. ഇരവുകാട് വാർഡിൽ ചങ്ങനാശ്ശേരി ജങ്​ഷന് പടിഞ്ഞാറ് ബൈപാസിന്​ അരികിലാണ് ഭക്ഷണശാല. രാവിലെ 11 മുതൽ വൈകീട്ട്​ മൂന്നുവരെ 20 രൂപ നിരക്കിൽ ഉച്ചയൂണ് ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ സൗമ്യരാജ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.ഷാനവാസ്, കൗൺസിലർമാരായ മനീഷ സിജിൻ, മേരി ലീന, എൻ.യു. എൽ.എം മാനേജർ ശ്രീജിത്ത്, സി.ഡി.എസ് ചെയർപേഴ്സൻമാരായ സുജാത ധനപാലൻ, ലാലി വേണു, സി.ഡി.എസ് മെംബർ സെക്രട്ടറി സന്ധ്യ.എസ്, ടി.ബി. ഉദയൻ, കെ.കെ. ശിവജി, സ്മിത രാജീവ് എന്നിവർ സംസാരിച്ചു. -- photo : apl janakeya bhakshanashala ആലപ്പുഴ നഗരത്തിൽ ചങ്ങനാശ്ശേരി ജങ്​ഷന് പടിഞ്ഞാറ് ബൈപാസിന്​ അരികിൽ തുറന്ന ഭക്ഷണശാല എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.