കുടുംബശ്രീകൾക്ക് കുറഞ്ഞ പലിശ നിരക്കി​െല വായ്പ കൈമാറി

അമ്പലപ്പുഴ: പിന്നാക്ക വിഭാഗ വികസന കോർപറേഷൻ കുടുംബശ്രീകൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ കൈമാറി. പുറക്കാട് പഞ്ചായത്തിലെ 30 കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 2.8 കോടിയോളം രൂപയും പുന്നപ്ര തെക്ക് പഞ്ചായത്തിലെ 30 കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 1.78 കോടിയോളം രൂപയുമടക്കം 4.58 കോടിയോളം രൂപയാണ് വിതരണം ചെയ്തത്. മൂന്ന് ശതമാനം മുതൽ അഞ്ച് ശതമാനം വരെ പലിശക്കാണ് തുക നൽകുന്നത്. ഒരു കുടുംബശ്രീക്ക് രണ്ടുലക്ഷം മുതൽ 10 ലക്ഷം രൂപവരെയാണ് ഇതോടെ വായ്പയിനത്തിൽ ലഭിക്കുക. വിവിധ ബാങ്കുകളിൽനിന്ന് 12 ശതമാനം വരെ പലിശ നിരക്കിൽ ലഭിച്ചിരുന്ന വായ്പയാണ് ഇപ്പോൾ കോർപറേഷനും സഫായി കർമചാരി പദ്ധതിയും ചേർന്ന് വനിതകൾക്ക് നൽകുന്നതെന്നും തുക സ്ത്രീ ശാക്തീകരണത്തിന് അനുഗുണമാകും വിധം വിനിയോഗിക്കണമെന്ന് ചെക്ക് വിതരണം ഉദ്ഘാടനം ചെയ്ത എച്ച്. സലാം എം.എൽ.എ പറഞ്ഞു. പുറക്കാട് പഞ്ചായത്ത് ഹാൾ, പുന്നപ്ര ഗവ.ജെ.ബി സ്കൂൾ ഓഡിറ്റോറിയം എന്നിവിടങ്ങളിലായാണ് ചടങ്ങുകൾ നടന്നത്. ( ചിത്രം... പുറക്കാട് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് എച്ച്. സലാം എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.