മണ്ണഞ്ചേരി: കൊലപാതകത്തിൻെറ നടുക്കത്തിൽ മണ്ണഞ്ചേരി പൊന്നാട് ഗ്രാമം. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിൻെറ കൊലപാതകമാണ് ഗ്രാമവാസികൾക്ക് നടുക്കമായത്. കലവൂർ, മാരാരിക്കുളം പ്രദേശങ്ങളിൽ ചില രാഷ്ട്രീയ കൊലപാതകങ്ങളും സംഘർഷങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും സമാധാന പ്രദേശമായ മണ്ണഞ്ചേരിയിൽ രാഷ്ട്രീയ കൊലപാതകം നടക്കുന്നത് ആദ്യമാണ്. സമീപ പ്രദേശങ്ങളിൽ സി.പി.എം-ബി.ജെ.പി സംഘർഷത്തിൽ ഇരുപാർട്ടിയുടെയും പ്രാദേശിക നേതാക്കൾ മുമ്പ് കൊല ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, മണ്ണഞ്ചേരി പ്രദേശത്ത് ചെറിയ തോതിലുള്ള രാഷ്ടീയ സംഘർഷങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. സി.പി.എം നേതാക്കളായിരുന്ന രാജപ്പൻ, ബെന്നി, ചന്ദ്രലാൽ എന്നിവരും ബി.ജെ.പി നേതാവായിരുന്ന വേണുഗോപാലും ഈ ഭാഗത്ത് രാഷ്ട്രീയ വൈരത്തിൻെറ ഇരകളായവരാണ്. കെ.എസ്.ഇ.ബി മസ്ദൂറും സി.പി.എം പ്രവർത്തകനുമായ ചന്ദ്ര ലാലിനെ 2014ൽ പുലർച്ച ജോലിക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ സംഘം വെട്ടി ക്കൊലപ്പെടുത്തുകയായിരുന്നു. ഒരു വർഷം കഴിഞ്ഞ് 2015ൽ ബി.ജെ.പി ആലപ്പുഴ മണ്ഡലം സെക്രട്ടറിയായിരുന്ന കലവൂര്‍ ഐ.ടി.സി കോളനിയില്‍ വേണുഗോപാലിനെ സി.പി.എം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തി. ഇതായിരുന്നു മണ്ണഞ്ചേരിക്ക് സമീപത്തെ അവസാന രാഷ്ട്രീയ കൊലപാതകം. പഴയ മാരാരിക്കുളം നിയോജക മണ്ഡലത്തിൻെറ ഭാഗമായിരുന്നു ഈ പ്രദേശങ്ങൾ. എന്നാൽ, നീണ്ടഇടവേളക്കുശേഷം ഒരു പാർട്ടിയുടെ സംസ്ഥാന നേതാവ് തന്നെ കൊലപാതകത്തിന് ഇരയായത് മണ്ണഞ്ചേരിയെ ഞെട്ടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.