കെ. ശങ്കരൻ നായർ ചരമവാർഷികം

ചാരുംമൂട്: ആർ.എസ്.പി നേതാവും യു.ടി.യു.സി അഖിലേന്ത്യ പ്രസിഡൻറുമായിരുന്ന പാലയ്ക്കൽ കെ. ശങ്കരൻ നായരുടെ ഏഴാം ചരമവാർഷികം ആചരിച്ചു. ആർ.എസ്.പി ചാരുംമൂട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാരുംമൂട്ടിൽ നടന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. പ്രഥമ ശങ്കരൻ നായർ മാധ്യമ പുരസ്കാരം അപർണ കുറുപ്പിന് അദ്ദേഹം സമ്മാനിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി വിദ്യാർഥികൾക്കുള്ള മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. ആർ.എസ്.പി ജില്ല സെക്രട്ടറി കെ. സണ്ണിക്കുട്ടി അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ ബി. രാജശേഖരൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഫോട്ടോ: ആർ.എസ്.പി ചാരുംമൂട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പാലയ്ക്കൽ കെ. ശങ്കരൻ നായർ അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.