ആലപ്പുഴ: പരസ്പരം വെട്ടിയും കുത്തിയും നടത്തുന്ന പകയുടെ രാഷ്ട്രീയംകൊണ്ട് പാർട്ടികൾ ജനങ്ങളെയാണ് വെല്ലുവിളിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങൾക്ക് സ്വസ്ഥമായ ജീവിതസാഹചര്യം ഒരുക്കുന്നതിനും നാടിൻെറ സുരക്ഷക്കും വേണ്ടി പ്രവർത്തിക്കേണ്ടവരാണ് പരസ്പരം കൊന്ന് മത്സരിക്കുന്നത്. നാടിനെ കലാപഭൂമിയാക്കുന്ന ഈ പ്രവർത്തനങ്ങൾ നിർത്താനുള്ള ആത്മാർഥമായ ശ്രമം പാർട്ടികൾക്ക് ഇല്ലാതാകുന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. കൊലപാതകങ്ങൾ ഉണ്ടാകുമ്പോൾ പ്രസ്താവനകൾക്ക് പകരം ഇടപെടലുകളാണ് ഭരണാധിപരിൽനിന്ന് ജനം ആഗ്രഹിക്കുന്നത്. ആലപ്പുഴ ജില്ലയിൽ നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തുടരുന്ന തരത്തിലെ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും അക്രമികളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാനും സമാധാനാന്തരീക്ഷം സ്ഥാപിക്കാനുമുള്ള ശ്രമം ഉണ്ടാകണമെന്നും ഹക്കീം പാണാവള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.