കെ-റെയിൽ വിരുദ്ധ സമിതി പ്രതിഷേധം

മുളക്കുഴ: സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ 25,000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന ജനവിരുദ്ധ നടപടിക്കെതിരെ മനുഷ്യസ്നേഹികൾ ഒന്നിക്കണമെന്ന്​ അഖിലേന്ത്യ മഹിള സാംസ്കാരിക സംഘടന സംസ്ഥാന പ്രസിഡൻറ്​ എസ്. സൗഭാഗ്യകുമാരി അഭിപ്രായപ്പെട്ടു. കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി മുളക്കുഴ യൂനിറ്റ്​ പൂപ്പങ്കരമോടിക്ക്​ സമീപം നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മുളക്കുഴ ഗ്രാമപഞ്ചായത്ത് മെംബർ കെ. സനീഷ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.