അറബിഭാഷ ദിനാചരണം

പൂച്ചാക്കൽ: പാണാവള്ളി ഹിറാ മദ്​റസത്തുൽ ഖുർആ​ൻെറ ആഭിമുഖ്യത്തിൽ പ്രധാനാധ്യാപകൻ വി.എ. നാസിമുദ്ദീൻ ഉദ്ഘാടനം ചെയ്തു. അബ്​ദുൽ വദൂദ്, അസ്മാബി തുടങ്ങിയവർ സംസാരിച്ചു. അറബി കൈയെഴുത്ത് മത്സരത്തിൽ കിഡ്സ്‌ വിഭാഗത്തിൽ അംന ഷിയാസ്, ഫസീഹ, അംറിൻ മിറാസ്, എൽ.പി വിഭാഗത്തിൽ ഫിസ അംറീൻ, നൈന ഫാത്തിമ, മിൻസ ഫാത്തിമ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. പദനിർമാണ മത്സരം സീനിയർ വിഭാഗത്തിൽ ഫാത്തിമ സാലിഹ്, അഫ്ത്താബ്, അസ്ന ഇസ്മത്ത്, ജൂനിയർ വിഭാഗത്തിൽ റംഷ ഫാത്തിമ, ഫഹീമ നിസാർ, അമാന ലത്തീഫ് എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ചിത്രം: പാണാവള്ളി ഹിറ മദ്​റസത്തുൽ ഖുർആൻ വിദ്യാർഥികൾ അറബിഭാഷാദിന പ്രതിജ്ഞയെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.