കായംകുളം: സി.പി.എമ്മിൻെറ വർഗപോരാട്ടമാണ് സി.പി.ഐയുടെ നിലനിൽപിനുകൂടി സഹായകമായതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ജി. സുധാകരൻ പറഞ്ഞു. സി.പി.എം ഏരിയ സമ്മേളനം കണ്ടല്ലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു, എം. മഹേന്ദ്രൻ, എം. സത്യപാലൻ, കെ.എച്ച്. ബാബുജാൻ, ജി. ഹരിശങ്കർ, പി. ഗാനകുമാർ, എൻ. ശിവദാസൻ, പി. അരവിന്ദാക്ഷൻ തുടങ്ങിയവർ സംസാരിച്ചു. ഞായറാഴ്ച സമാപിക്കുന്ന സമ്മേളനത്തിൽ 169 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഏരിയയിലെ 14 ലോക്കൽ സമ്മേളനങ്ങളിലും വ്യക്തമായ മേധാവിത്വം ഔദ്യോഗിക പക്ഷത്തിനായതിനാൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല. കമ്മിറ്റിയിലെ ക്ഷണിതാവായിരുന്ന യു. പ്രതിഭ എം.എൽ.എയെ പ്രതിനിധിയാക്കാതിരുന്നത് ചർച്ചയായിട്ടുണ്ട്. അതേസമയം, ഔദ്യോഗിക പക്ഷത്തോട് ഇടഞ്ഞുനിൽക്കുന്ന ഇവർെക്കതിരെ രൂക്ഷവിമർശനം സമ്മേളനത്തിൽ ഉയർന്നേക്കും. ചിത്രം: APLKY2CPM സി.പി.എം കായംകുളം ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.