ശസ്ത്രക്രിയക്കായി തുക സമാഹരിച്ചു

മാന്നാർ: മൂന്ന് പെൺകുട്ടികളുടെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി മാന്നാർ ഗ്രാമപഞ്ചായത്തി​ൻെറ നേതൃത്വത്തിൽ ചികിത്സ സഹായ നിധിയിലേക്ക് ടൗൺ അഞ്ചാം വാർഡിൽനിന്ന്​ 1,15,430 രൂപ സമാഹരിച്ചു. വാർഡ് മെംബർ ഷൈന നവാസി​ൻെറ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾ സമാഹരിച്ച തുക മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ടി.വി രത്നകുമാരിക്ക് കൈമാറി. ചടങ്ങിൽ മെംബർ മാരായ വി.ആർ. ശിവപ്രസാദ്, മധു പുഴയോരം എന്നിവർ പങ്കെടുത്തു. കുട്ടമ്പേരൂരിലെ മൂന്നു കുട്ടികളുടെ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായാണ് ധനസമാഹരണം നടത്തിയത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.