കായംകുളം: 'ഇസ്‌ലാം ആശയ സംവാദത്തിൻെറ സൗഹൃദ നാളുകൾ' എന്ന തലക്കെട്ടിൽ സോളിഡാരിറ്റി, എസ്.ഐ.ഒ, ജി.ഐ.ഒ ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് സാദിഖ് റഷീദ്, ഏരിയ പ്രസിഡൻറ് ഹബീബ് റഹ്‌മാൻ, ജി.ഐ.ഒ ജില്ല സെക്രട്ടറി ഹൻസ ബിന്ദ് ഖാദർ, ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡൻറ് എസ്. മുജീബ് റഹ്‌മാൻ, എസ്.ഐ.ഒ ഏരിയ പ്രസിഡൻറ് മുസമ്മിൽ റഷീദ്, പ്രോഗ്രാം കൺവീനർ അബ്‌ദുൽ വാഹിദ്, സിയാഉൽ ഹഖ്, ഹന്ന, സജാസ് എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി കൊറ്റുകുളങ്ങര യൂനിറ്റ് നടത്തിയ പ്രമേയ വിശദീകരണം ആലുവ സ്കൂൾ ഓഫ് ഖുർആൻ ആൻഡ് സയൻസ് ഡയറക്ടർ എ.എം. ജമാൽ അസ്ഹരി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് എസ്. മുജീബുർറഹ്‌മാൻ അധ്യക്ഷത വഹിച്ചു. എൻ. നിയാസ്, എ. താജുദ്ദീൻ എന്നിവർ സംസാരിച്ചു. ചിത്രം:APLKY2JIH 'ഇസ്‌ലാം-ആശയ സംവാദത്തിൻെറ സൗഹൃദ നാളുകൾ' എന്ന സന്ദേശത്തിൽ കായംകുളത്ത് നടത്തിയ വിദ്യാർഥി-യുവജന സംഗമം ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്യുന്നു സംവാദ സദസ്സ് ഹരിപ്പാട്: 'ഇസ്‌ലാം ആശയസംവാദങ്ങളുടെ സൗഹൃദ നാളുകൾ' കാമ്പയിൻെറ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി ഹരിപ്പാട് ഏരിയ സംഘടിപ്പിച്ച സംവാദ സദസ്സ് സംസ്ഥാന കൂടിയാലോചന സമിതി അംഗം ഡോ. ആർ. യൂസുഫ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് അബ്‌ദുൽ റസാഖ് പാനൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അൻസാരി ഹരിപ്പാട്, സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് നിഷാദ് വീയപുരം, പൂക്കുഞ്ഞ് മൗലവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.