വനിത സെക്രട്ടറിക്ക്​ ഭീഷണി: കർശന നടപടി വേണമെന്ന് കോൺഗ്രസ്​

തുറവൂർ: ഓഫിസ് മുറിയിലെ മേശ അടിച്ചുതകർക്കുകയും വനിതയായ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സി.പി.എം പഞ്ചായത്ത് മെംബർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് അരൂർ ബ്ലോക്ക് കോൺഗ്രസ്​ കമ്മിറ്റി ആവശ്യപ്പെട്ടു. കോൺഗ്രസ്​ ഭരിക്കുന്ന പഞ്ചായത്ത്​ പദ്ധതി നടത്തിപ്പിൽ മുന്നിലാണ്. നിർവഹണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഇത്​ അട്ടിമറിക്കാനുള്ള പ്രവർത്തനങ്ങളാണ് കുറച്ചുനാളുകളായി എൽ.ഡി.എഫ് സ്വീകരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ച സ്ഥിരം പ്രശ്നക്കാരനായ മെംബർക്കെതിരെ കേ​െസടുക്കണമെന്നും നേതാക്കളായ ദിലീപ്കണ്ണാടൻ, കെ.വി. സോളമൻ, എം.എസ്. സന്തോഷ്, പി.ബി. ജോൺസൺ, ജയ്സൺ, പി.ബി. സിജി എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.