ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്തിൽ ആട് ഗ്രാമം പദ്ധതിയുടെ ഭാഗമായി ആട് വിതരണം തുടങ്ങി. 17 വാർഡുകളിലായി 476 ആടുകളെയാണ് വിതരണം ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. വേണു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷൈജ അശോകൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എസ്. ശ്രീജ, റഹ്മത്ത് റഷീദ്, അനില തോമസ്, രജിത അളകനന്ദ, സെക്രട്ടറി വി. ജെസി, വെറ്ററിനറി ഡോക്ടർ സുൽഫിക്കർ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: താമരക്കുളം ഗ്രാമപഞ്ചായത്തിൽ ആടുകളുടെ വിതരണം പ്രസിഡൻറ് ജി. വേണു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.