ആലപ്പുഴ: സംസ്ഥാന വനിത-പുരുഷ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ് പുന്നപ്ര നോർത്ത് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 10ന് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഭിനേതാവും മുൻ വെയ്റ്റ്ലിഫ്റ്ററുമായ രഞ്ജി പണിക്കരെ ആദരിക്കും. ശനിയാഴ്ച വൈകീട്ട് 5.30ന് സമാപനസമ്മേളനത്തിൽ ജില്ല പഞ്ചായത്ത് അംഗം ഗീത ബാബു, പുന്നപ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീബ രാകേഷ് എന്നിവർ സമ്മാനദാനം നിർവഹിക്കും. ജില്ല വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷൻ, സംസ്ഥാന വെയ്റ്റ് ലിഫിറ്റിങ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മത്സരത്തിൽ 14 ജില്ലകളിൽനിന്ന് 250ലധികം താരങ്ങൾ പങ്കെടുക്കും. ജനുവരിയിൽ ഒഡിഷയിൽ നടക്കുന്ന ദേശീയമത്സരങ്ങളിൽ പങ്കെടുക്കുന്ന കേരള ടീമിൻെറ തെരഞ്ഞെടുപ്പ് നടക്കും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ ജി. ബാലകൃഷ്ണൻ, കെ. ശ്രീകുമാർ, എൻ. ചന്ദ്രഭാനു, ടി.കെ. വികാസ് എന്നിവർ പങ്കെടുത്തു. ഫ്യുമ്മ ഫർണിച്ചർ ഫെസ്റ്റിവൽ നാളെ മുതൽ ആലപ്പുഴ: ഫർണിച്ചർ മാനുഫാക്ചറേഴ്സ് ആൻഡ് മർച്ചൻറ്സ് വെൽഫെയർ അസോസിയേഷൻ (ഫ്യുമ്മ) ജില്ല കമ്മിറ്റിയുടെ ഫർണിച്ചർ ഷോപ്പിങ് ഫെസ്റ്റിവൽ ശനിയാഴ്ച ആരംഭിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്രിസ്മസ്-പുതുവത്സരത്തെ വരവേൽക്കാനും കോവിഡ് പ്രതിസന്ധിയിലായ ഫർണിച്ചർ വ്യവസായത്തിന് പുത്തൻ ഉണർവ് നൽകാനുമാണ് ലക്ഷ്യമിടുന്നത്. 15 ലക്ഷത്തോളം രൂപയുടെ 500ലേറെ സമ്മാനങ്ങളാണ് നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് നൽകുന്നത്. അസോസിയേഷനിൽ അംഗത്വമുള്ള ജില്ലയിലെ ഫർണിച്ചർ സ്ഥാപനത്തിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങുന്നവർക്കാണ് സമ്മാനകൂപ്പണുകൾ ലഭിക്കുക. കൂപ്പൺ വഴി സമാഹരിക്കുന്ന തുകയുടെ ഒരുഭാഗം സാന്ത്വന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. 100 പേർക്ക് ഡയാലിസിസ്, സർക്കാർ ആശുപത്രികൾക്കായി ഐ.സി.യു കിടക്ക, കസേര, സ്റ്റാൻഡ് എന്നിവയും നൽകും. ശനിയാഴ്ച ൈവകീട്ട് അഞ്ചിന് ആലപ്പുഴ റമദ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. പ്രസാദ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. സമ്മാനകൂപ്പൺ വിതരണോദ്ഘാടനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ ടോമി പുലിക്കാട്ടിൽ, ആൻറണി ചാക്കോ, തോമസ് ആേൻറാ പുളിക്കൻ, അനിൽകുമാർ, ആർ. മുരളി, ഷാജി സുര്യ, ബിജു മോഹൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.