ഭൂമി ഏറ്റെടുക്കലിൽ അപാകത; ദേശീയപാത അതോറിറ്റി ഇടപെടണമെന്ന്​ മനുഷ്യാവകാശ കമീഷൻ

ആലപ്പുഴ: ദേശീയപാത 66 വികസനത്തിന്​ ഭൂമി ഏറ്റെടുക്കുമ്പോൾ ഏഴ് കോടി മുതൽ മുടക്കി വാങ്ങിയ സ്ഥലം ഉൾപ്പെട്ടതിലെ അപാകത വ്യക്തമാണെന്നും ഇത്​ ഒഴിവാക്കണമെന്ന ആവശ്യത്തിൽ കഴമ്പുണ്ടെന്നും മനുഷ്യാവകാശ കമീഷൻ. ദേശീയപാത അതോറിറ്റി പ്രോജക്ട്​ ഡയറക്​ടർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന്​ മനുഷ്യാവകാശ കമീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശിച്ചു. ആലപ്പുഴ സ്പെഷൽ ​െഡപ്യൂട്ടി കലക്​ടറിൽനിന്ന്​ കമീഷൻ റിപ്പോർട്ട് വാങ്ങി. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന പരാതിക്കാരിയുടെ സ്ഥലത്ത് നിർമിച്ച മൂന്നുനില വാണിജ്യ സമുച്ചയത്തിൽ മെഡിക്കൽ സ്​റ്റോറും ഹോട്ടലും പ്രവർത്തിക്കുന്നുണ്ട്. ദേശീയ പാത അതോറിറ്റിയാണ് അലൈൻമൻെറ്​ നിശ്ചയിച്ച് അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്നതെന്ന് ഡെപ്യൂട്ടി കലക്​ടർ അറിയിച്ചു. പ്രവാസിയായ ത​ൻെറ ഭർത്താവ് നിർമിച്ച കെട്ടിടത്തിൽ താൻ ഒരു മെഡിക്കൽ സ്​റ്റോറും ഹോട്ടലും നടത്തുന്നുണ്ടെന്ന് പരാതിക്കാരി നൂർജഹാൻ അബ്​ദുൽ നസീർ അറിയിച്ചു. നിലവി​െല റോഡി​ൻെറ ഇരുഭാഗത്തും തുല്യമായി സ്ഥലം ഏറ്റെടുക്കണമെന്നും അലൈൻമൻെറ്​ പുനർനിർണയം ചെയ്യണമെന്നുമാണ്​ ആവശ്യം. ആരുടെയോ സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കാനാണ് നീക്കമെന്നും പരാതിക്കാരി പറഞ്ഞു. ദേശീയപാത അതോറിറ്റി പ്രോജക്​ട്​ ഡയറക്​ടർ ഇക്കാര്യം പരിശോധിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. സി.പി.എം കായംകുളം ഏരിയ സമ്മേളനം; വിമർശന കുന്തമുന എം.എൽ.എക്കുനേരെ സഹകരണ ബാങ്ക് തട്ടിപ്പും ചർച്ചയായേക്കും കായംകുളം: വിഭാഗീയതകൾ വെട്ടിയൊതുക്കി നിലവിലെ ഏരിയ കമ്മിറ്റി നേതൃത്വം വ്യക്തമായ മേൽക്കൈ നേടിയ സി.പി.എം കായംകുളം ഏരിയയിൽ വെള്ളിയും ശനിയുമായി നടക്കുന്ന സമ്മേളനത്തിൽ യു. പ്രതിഭ എം.എൽ.എക്കുനേരെ വിമർശനപ്പെരുമഴക്ക് സാധ്യത. കണ്ടല്ലൂർ സഹകരണ ബാങ്ക് പണയ തട്ടിപ്പും ചർച്ചയായേക്കും. സജി ചെറിയാൻ ഒഴികെയുള്ള ജില്ല നേതൃത്വത്തെ അനുകൂലിക്കുന്ന വിഭാഗത്തിനാണ്​ ഇവിടെ മേൽക്കൈ. ഏരിയ കമ്മിറ്റിയിലെ ഇവരുടെ വ്യക്തമായ മേധാവിത്വം 14 ലോക്കൽ സമ്മേളനത്തിലും പ്രതിഫലിച്ചിരുന്നു. ഭൂരിഭാഗം പ്രതിനിധികളെയും ഉറപ്പാക്കാനും ഇവർക്കായി. 169 പ്രതിനിധികളാണ് സമ്മേളനത്തിൽ പ​ങ്കെടുക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് എം.എൽ.എയും ഡി.വൈ.എഫ്.െഎയും തമ്മിൽ ഉണ്ടായ തുറന്ന പോരിൻെറ പ്രതിഫലനം സമ്മേളനത്തിലുടനീളം അലയടിക്കുമെന്ന സൂചനയാണുള്ളത്. ഇതിനെ ചെറുക്കാൻ സജി ചെറിയാനെ അനുകൂലിക്കുന്ന വിഭാഗവും കാര്യമായ ഇടപെടൽ നടത്തുന്നുണ്ട്. എം.എൽ.എയുടെ ഒാഫിസിനുനേരെയും വിമർശനം ഉയർന്നേക്കും. ഫോൺ എടുക്കാത്ത വിഷയത്തിൽ മന്ത്രി വീണ ജോർജിനെതിരെ എം.എൽ.എ ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണവും ചർച്ചക്ക് വന്നേക്കും. ഫോൺ എടുക്കുന്നതിൽ എം.എൽ.എ കാട്ടുന്ന അലംഭാവം ഇതിലൂടെ ഉയർത്തിക്കാട്ടാനാണ് നീക്കം. 19 അംഗ ഏരിയ കമ്മിറ്റിയിൽ മേധാവിത്വം നിലനിർത്താനുള്ള ഒൗദ്യോഗിക പക്ഷത്തിൻെറ നീക്കം സമ്മേളനത്തിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യത ഏറെയാണ്. അശ്ലീലച്ചുവയോടെ സംസാരിച്ച ലോക്കൽ സെക്രട്ടറിയെ വീണ്ടും പദവിയിലേക്ക് കൊണ്ടുവന്നത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന ചർച്ചയാണ് വിമതപക്ഷം ഉയർത്തുന്നത്. അതിനിടെ, പുതിയ ഏരിയ കമ്മിറ്റി അംഗങ്ങളുടെ പട്ടിക സംബന്ധിച്ച ചർച്ചകളും വിവിധ കേന്ദ്രങ്ങളിൽ സജീവമാണ്. നിലവി​െല കമ്മിറ്റിയിൽനിന്ന്​ ചിലരെ ഒഴിവാക്കാൻ നീക്കമുണ്ട്​. പ്രായമാനദണ്ഡം പാലിച്ചാൽ പ്രഫ. എം.ആർ. രാജശേഖരനും എം. രാമചന്ദ്രനും ഒഴിവാകേണ്ടി വരും. ജില്ല കമ്മിറ്റി അംഗമായതിനാൽ എൻ. ശിവദാസനെ ഒഴിവാക്കിയേക്കും. നിലവിൽ രണ്ട് ഒഴിവുകളുമുണ്ട്. ഒൗദ്യോഗികപക്ഷം കടുത്ത തീരുമാനങ്ങളിലേക്ക് പോയാൽ മത്സര സാധ്യതയും ഉരുത്തിരിഞ്ഞേക്കുമെന്നാണ് അറിയുന്നത്. വെള്ളിയാഴ്​ച വൈകീട്ട് അഞ്ചിന് വേലൻചിറയിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ. ചന്ദ്രൻ പിള്ളയും 18ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ജി. സുധാകരനും ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.