കോവിഡ് വാർഡുകളിലെ സേവനവും ഉപേക്ഷിക്കും ആലപ്പുഴ: പി.ജി ഡോക്ടർമാരുടെയും ഹൗസ് സർജൻമാരുടെയും സമരം ഒരേസമയം തുടരുന്നതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നു. സമരം ശക്തമാക്കാൻ പി.ജി അസോസിയേഷനും ഹൗസ് സർജൻസ് അസോസിയേഷനും തീരുമാനിച്ചതോടെയാണ് രോഗികളെ ഡിസ്ചാർജ് ചെയ്ത് തുടങ്ങിയത്. ഹൃദയ സംബന്ധമായ അസുഖമുള്ളവർക്ക് ചികിത്സ തുടരുന്നുണ്ട്. ലേബർ റൂമിലും പ്രവേശനമുണ്ട്. ഓർത്തോ വിഭാഗത്തിൽ ശസ്ത്രക്രിയ കഴിഞ്ഞവരോട് സമരം കഴിഞ്ഞു വന്നാൽ മതിയെന്ന് ഡോക്ടർമാർ അറിയിച്ചു. ചിലർ സ്വകാര്യ ആശുപത്രിയിൽ തുടർ ചികിത്സ തേടി. എം.ബി.ബി.എസ് വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിച്ച് സമരത്തിന് പിന്തുണ നൽകുമെന്നും അറിയിച്ചിട്ടുണ്ട്. പി.ജി വിദ്യാർഥികളുടെ സമരം 15 ദിവസവും ഹൗസ് സർജൻമാരുടെ സമരം മൂന്നു ദിവസവും പിന്നിട്ടിരിക്കെ സമരം ഒത്തുതീർപ്പിലെത്തിക്കുന്നതിൽ കാര്യമായ ഇടപെടലുകളുണ്ടായിട്ടില്ല. അടുത്ത ദിവസം മുതൽ കോവിഡ് വാർഡുകളിലെ സേവനവും ഉപേക്ഷിക്കാനാണ് സമരക്കാരുടെ തീരുമാനം. ഒ.പിയിൽ ചികിത്സക്കെത്തുന്നവരുടെ എണ്ണം പകുതിയിൽ താഴെയാണിപ്പോൾ. വിവിധ ചികിത്സ വിഭാഗങ്ങളിലായി ദിവസവും 1400 പേരെങ്കിലും എത്തിയിരുന്ന സ്ഥാനത്ത് വ്യാഴാഴ്ച നാനൂറോളം രോഗികളാണ് ഒ.പിയിലെത്തിയത്. മന്ത്രി സജി ചെറിയാൻെറ ഗൺമാൻ വനിത ഹൗസ് സർജനെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹൗസ് സർജൻമാരുടെ സമരം. ഗൺമാൻ അനീഷ്മോനെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. അതിനിടെ, കേസിൽ പി.കെ. അനീഷ് മോനെ അറസ്റ്റ് ചെയ്യുന്നത് ൈഹകോടതി വിലക്കിയിട്ടുണ്ട്. ഹരജി പരിഗണിക്കുന്ന ഈമാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് നിർദേശം. മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന പിതാവിൻെറ മരണവുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ ഗൺമാൻ ഡോക്ടർമാരുമായി പ്രശ്നമുണ്ടായതും കൈയേറ്റത്തിൽ കലാശിച്ചതും. പോസ്റ്റ്മോർട്ടത്തിനുശേഷം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഞ്ച് ദിവസത്തിനുശേഷം വെള്ളിയാഴ്ച സംസ്കരിക്കും. റാങ്ക് പട്ടിക റദ്ദായി ആലപ്പുഴ: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വൻറ്സ് (കാറ്റഗറി നമ്പര്‍: 71/17) തസ്തികയുടെ 2018 ജൂണ്‍ 30ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ (456/2018/ഡി.ഒ.എ) ദീര്‍ഘിപ്പിച്ച കാലാവധി ആഗസ്റ്റ് നാലിന് പൂര്‍ത്തിയായ സാഹചര്യത്തില്‍ അഞ്ച് മുതല്‍ പട്ടിക റദ്ദായതായി പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.