വാഹനങ്ങൾ കൂട്ടിയിടിച്ച് കാർ യാത്രക്കാരന് പരിക്കേറ്റു

അമ്പലപ്പുഴ: . പുന്നപ്ര കൊടിവീട്ടിൽ ഹരിചന്ദിനാണ് (22) പരിക്കു പറ്റിയത്. ചൊവ്വാഴ്ച രാത്രി 12.30 ഓടെ വണ്ടാനം ക്ഷേത്രത്തിന് മുൻവശത്ത് ടാങ്കർലോറിയും കാറും കൂട്ടി ഇടിച്ചായിരുന്നു അപകടം. ഇതിനെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടെ ലോറിയിൽ നിന്ന്​ ഓയിൽ ചോർച്ചയും ഉണ്ടായി. ഫയർഫോഴ്സും പുന്നപ്ര പൊലീസും എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അപകടത്തില്‍ തകര്‍ന്ന കാര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.