കെ.എസ്.ഇ.ബി സൈക്കിൾ-കാൽനട റാലി

അമ്പലപ്പുഴ: ദേശീയ ഊർജ സംരക്ഷണ ദിനാഘോഷ ഭാഗമായി കെ.എസ്.ഇ.ബി ആലപ്പുഴ ഇലക്ട്രിക്കൽ സർക്കിളി‍ൻെറ നേതൃത്വത്തിൽ സൈക്കിൾ-കാൽനട റാലി സംഘടിപ്പിച്ചു. ആലപ്പുഴ ബീച്ചിൽ നടത്തിയ റാലിയുടെ സമാപന സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ആർ.ആർ. ബിജു അധ്യക്ഷത വഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല പ്രസിഡൻറ്​ ഡോ. വി.എൻ. ജയചന്ദ്രൻ വിഷയാവതരണം നടത്തി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് നഗരസഭ ചെയർപേഴ്സൻ സൗമ്യരാജ് സമ്മാനങ്ങൾ വിതരണം ചെയ്തു. കൗൺസിലർമാരായ പ്രഭ ശശികുമാർ, സിമി, എക്സിക്യൂട്ടിവ് എൻജിനീയർമാരായ എം. ഇന്ദു, വി.വി. സുനിൽകുമാർ, മായാ മുകുന്ദൻ എന്നിവർ സംസാരിച്ചു. ചിത്രം. സൈക്കിൾ -കാൽനട റാലിയുടെ സമാപന സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.