സെൻറ് അഗസ്​റ്റിൻസ്​ ദേവാലയം തുറന്നു

സൻെറ് അഗസ്​റ്റിൻസ്​ ദേവാലയം തുറന്നു അരൂർ: പുതുതായി നിർമിച്ച അരൂർ സൻെറ്​ അഗസ്​റ്റിൻസ് പള്ളി ആശീർവദിച്ചു. കൊച്ചി രൂപത ബിഷപ് ഡോ.ജോസഫ് കരിയിൽ ആശീർവാദ കർമം നിർവഹിച്ചു. നാടമുറിച്ച് പള്ളിയുടെ പ്രവേശന കവാടം തുറന്നപ്പോൾ നീണ്ട മണിനാദം മുഴങ്ങി വിശ്വാസികൾ പള്ളിയിലേക്ക് പ്രവേശിച്ചു. ഫാ.ആൻറണി അഞ്ചുതൈക്കൽ , ഫാ.അഗസ്​റ്റിൻ കടേപ്പറമ്പിൽ, കൊച്ചി രൂപത വികാരി ജനറൽ ഫാ.ഷൈജു പര്യാത്തുശേരി, ഫാ അനീഷ് ബാവക്കാട് , മോൺ.ആൻറണി തച്ചാറ, ഫാ. ജോൺസൻ ചിറമേൽ എന്നിവർ സഹകാർമികരായിരുന്നു. മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്, എ.എം. ആരിഫ് എം.പി , എം.എൽ.എമാരായ ദലീമ ജോജോ, കെ.ജെ. മാക്സി, അരൂർ പഞ്ചായത്ത് പ്രസിഡൻറ്​​ രാഖി ആൻറണി, ജില്ല പഞ്ചായത്ത് അംഗം അനന്തുരമേശൻ എന്നിവരും പങ്കെടുത്തു. ചിത്രം അരൂർ സൻെറ്​ അഗസ്​റ്റിൻസ് പള്ളിയിലേക്ക്​ കൊച്ചി രൂപത ബിഷപ് ഡോ.ജോസഫ് കരിയിലും മറ്റു പ്രമുഖരും പ്രവേശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.