​െറഡ് ഈസ് ബ്ലഡ് കേരള ജില്ല സമ്മേളനം

അമ്പലപ്പുഴ: രക്തദാന ജീവകാരുണ്യ സംഘടനയായ ​െറഡ് ഈസ് ബ്ലഡ് കേരളയുടെ (ആർ.ഐ.ബി.കെ) അഞ്ചാമത് ജില്ല സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ സൂര്യ കൃഷ്ണ അധ്യക്ഷത വഹിച്ചു. അറേബ്യൻ ബുക്ക് ഓഫ് വേൾഡ് ​െറക്കോഡിൽ ഇടംനേടിയ ചോട്ടാ വിപിനെ സമ്മേളനത്തിൽ അനുമോദിച്ചു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി ബ്ലഡ് ബാങ്കിലെ ഡോ. ഹരിപ്രിയ, 125ലധികം പേർക്ക് രക്തദാനം നടത്തിയ പിഴ മണിക്കുട്ടൻ, സന്നദ്ധ രക്തദാനം നടത്തിയ വ്യക്തികൾ, സംഘടനകൾ എന്നിവരെ എം.എൽ.എ അനുമോദിച്ചു. ഗിരീഷ്, വിനു, സുധിലാൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി അനൂപ് പുന്നപ്ര സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: സൂര്യ കൃഷ്ണ (പ്രസി.), ജിതിൻ (വൈ.പ്രസി.), ഗിരീഷ് (സെക്ര.), സുധി ലാൽ (ജോ.സെക്ര.), പ്രശാന്ത് (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.