ആലപ്പുഴ എസ്.ഡി. കോളജ് ഓഡിറ്റോറിയം: 1988-91 ബാച്ച് ഗണിതശാസ്ത്ര പൂർവവിദ്യാർഥി സംഗമം-രാവിലെ 10.00 ആലപ്പുഴ പുന്നമട ഫിനിഷിങ് പോയൻറ്: അഗ്നിരക്ഷാസേന മോക്ഡ്രിൽ-രാവിെല 8.30 ആലപ്പുഴ മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രം: നാരായണീയ സഹസ്രനാമ അർച്ചന-രാവിലെ 8.30 കണ്ണമംഗലം തെക്ക് ഗവ. യു.പി സ്കൂൾ: പുതിയകെട്ടിടം ഉദ്‌ഘാടനം-മന്ത്രി വി. ശിവൻകുട്ടി-വൈകു. 3.30 ചെയ്ത ജോലിക്ക് സർക്കാർ കൂലി നൽകണം-റേഷൻ ഡീേലഴ്സ് അസോസിയേഷൻ ആലപ്പുഴ: ചെയ്ത ജോലിക്ക് കൂലി നൽകാൻ സർക്കാർ തയാറാകാത്തത് റേഷൻ വ്യാപാരികൾ നേരിടുന്ന വലിയ പ്രതിസന്ധിയാണെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജി. കൃഷ്ണപ്രസാദ് പറഞ്ഞു. കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ താലൂക്ക് സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡൻറ് ഉദയകുമാർ ഷേണായി അധ്യക്ഷത വഹിച്ചു. താലൂക്ക് വർക്കിങ് പ്രസിഡൻറ് എസ്. രാമചന്ദ്രൻ പതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് തൈക്കൽ സത്താർ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. ആസിഫ്, ബി. ഹരിദാസ്, കെ.ഡി. അംബി, പി. ഗീത, ജോയി തുടങ്ങിയവർ സംസാരിച്ചു. അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി കെ.ആർ. ബൈജു സ്വാഗതവും താലൂക്ക് വനിതസെക്രട്ടറി പി. റാണിമോൾ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എസ്. രാമചന്ദ്രൻ (രക്ഷാ.), ഉദയകുമാർ ഷേണായി (പ്രസി.), ഇ നാസർ (വർ. പ്രസി.), സുരേഷ്കുമാർ, എം.എ. ഷാജഹാൻ, സിബി (വൈ. പ്രസി.), കെ. ആർ. ബൈജു (ജന. സെക്ര.), മനീഷ്കുമാർ, സോണി ചെമ്പകം, എ. നവാസ് (സെക്ര.), കെ.ഡി. അംമ്പി (ട്രഷ.). APL ration dealers കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ താലൂക്ക് സമ്മേളനം സംസ്ഥാന പ്രസിഡൻറ് ജി. കൃഷ്ണപ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.