കയറും കയറുൽപന്നങ്ങളും സർക്കാർ സംഭരിക്കണം -സി.പി.എം

മാരാരിക്കുളം: രണ്ട് ദിവസമായി നടന്ന സി.പി.എം മാരാരിക്കുളം ഏരിയ സമ്മേളനം സമാപിച്ചു. ഏരിയ സെക്രട്ടറിയായി പി.രഘുനാഥിനെ തെരഞ്ഞെടുത്തു. കയർ വ്യവസായ സംഘങ്ങളിലും കയർ മാറ്റ്സ് ആൻഡ് മാറ്റിങ്​സ്​ സംഘങ്ങളിലും ചെറുകിട സംഘങ്ങളിലും കെട്ടിക്കിടക്കുന്ന കയറും കയർ ഉൽപന്നങ്ങളും സർക്കാർ ഇടപെട്ട് കയർ കോർപറേഷനിലൂടെ സംഭരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കയർ കേരളയിൽ തദ്ദേശ സ്ഥാപനങ്ങളുമായി ഒപ്പിട്ട 120 കോടിയുടെ കയർ ഭൂവസ്ത്രം വിരിക്കുന്ന പദ്ധതി അടിയന്തരമായി നടപ്പാക്കണം. വേമ്പനാട്ട് കായലിനെ മാലിന്യമുക്തമാക്കുകയും ഉൾനാടൻ മത്സ്യമേഖലയെ സംരക്ഷിക്കുകയും വേണം. തണ്ണീർമുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തിൽ തുറന്നിടുന്നതിനുള്ള തീരുമാനം ഉടൻ നടപ്പാക്കണ​െമന്നും സമ്മേളനം ആവശ്യപ്പെട്ടു. പൊതു ചർച്ചക്ക് സംസ്ഥാന കമ്മിറ്റി അംഗം സജി ചെറിയാൻ, ജില്ല സെക്രട്ടറി ആർ.നാസർ, ഏരിയ ആക്ടിങ് സെക്രട്ടറി കെ.ആർ. ഭഗീരഥൻ എന്നിവർ മറുപടി പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു, ജില്ല സെക്ര​േട്ടറിയറ്റ് അംഗങ്ങളായ ജി. വേണുഗോപാൽ, കെ.പ്രസാദ്, പി.പി. ചിത്തരഞ്ജൻ, ജി. ഹരിശങ്കർ, മനു സി. പുളിക്കൽ, ജില്ല കമ്മിറ്റി അംഗങ്ങളായ കെ. ഡി. മഹീന്ദ്രൻ, കെ.ജി. രാജേശ്വരി, എന്നിവർ പങ്കെടുത്തു. ക്രഡൻഷ്യൽ കമ്മിറ്റി കൺവീനർ ജെ. ജയലാൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. പടം: പി.രഘുനാഥ്‌

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.