പക്ഷിപ്പനി കൂടുതൽ​ മേഖലയിലേക്കെന്ന്​ ആശങ്ക

Attn: ലോക്കൽ ലീഡ്​ ആലപ്പുഴ: കുട്ടനാട്​, അപ്പർ കുട്ടനാട്​ മേഖലയിലെ കൂടുതൽ സ്ഥലങ്ങളിലേക്ക്​ പക്ഷിപ്പനി വ്യാപിക്കു​െമന്ന ആശങ്കയിൽ കർഷകർ. രണ്ടാഴ്ച മുമ്പ്​ പുറക്കാട്, തകഴി പഞ്ചായത്തുകളിലായി പതിനായിരത്തിലേറെ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതോടെയാണ്​ സംസ്ഥാനത്തെ ഏറ്റവും വലിയ താറാവുവളര്‍ത്തല്‍ കേന്ദ്രമായ കുട്ടനാട്, അപ്പര്‍ കുട്ടനാടന്‍ മേഖലയിൽ ആശങ്ക വർധിച്ചത്​. ക്രിസ്മസ്-പുതുവത്സര വിപണി ലക്ഷ്യമിട്ട് വളര്‍ത്തുന്ന രണ്ടുലക്ഷത്തോളം താറാവുകളാണ് മേഖലയിലുള്ളത്. വരും ദിവസങ്ങളില്‍ പക്ഷിപ്പനി കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടര്‍ന്നാല്‍ ഇവയെ ഒന്നാകെ കൊല്ലുക മാത്രമാണ് കര്‍ഷകര്‍ക്ക് മുന്നിലുള്ള മാര്‍ഗം. വായുവിലൂടെ അതിവേഗം പകരുന്നതിനാല്‍ പക്ഷികളില്‍ രോഗവ്യാപന സാധ്യത ​ഏറെയാണ്​. നെടുമുടി, പള്ളിപ്പാട് പ്രദേശങ്ങളിൽനിന്ന്​ ശേഖരിച്ച്​ ഭോപാലിലെ ലാബിലേക്ക്​ അയച്ച സാംപി​ളി​ൻെറ പരിശോധനഫലം വൈകുന്നത്​​ ഭീതി വർധിപ്പിക്കുന്നു. നെടുമുടി അടക്കമുള്ള കുട്ടനാട്​ മേഖലയിൽ ചത്ത താറാവുകളുടെ എണ്ണം 10,000 കവി​ഞ്ഞു​. വളര്‍ച്ചയെത്തിയ താറാവുകള്‍ പെട്ടെന്ന്​ തൂങ്ങിനിന്നതിനുശേഷം പിടഞ്ഞുവീണാണ്​ ചത്തതെന്ന്​ കർഷകർ പറയുന്നു. ഈ സാഹചര്യത്തിൽ പക്ഷിപ്പനിയാണോയെന്ന സംശയത്തിൽ ​ചത്ത താറാവുകളുടെ സാംപിളുകളാണ്​ ഭോപാൽ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ പരിശോധനക്ക്​ അയച്ചത്​. കർഷകർക്ക്​ താറാവുകളെ മറ്റിടങ്ങളിലേക്ക്​ കൊണ്ടുപോകുന്നതിന്​ വിലക്കുണ്ട്​. ഇത്​ താറാവുകർഷകരെയും പാടശേഖരസമിതിയെയും ദുരിതത്തിലാക്കി. നെടുമുടിയിൽ ചത്ത താറാവുകളുടെ സാംപിളാണ്​ പരിശോധനക്ക്​ അയച്ചത്​. ജില്ലയിലെ ചില ഭാഗങ്ങളിൽ താറാവുകൾക്ക് പക്ഷിപ്പനി പിടിപെട്ടത് ദേശാടനപ്പക്ഷികളിൽനിന്നാണെന്ന് സംശയം. സാധാരണ നവംബർ മുതൽ ജനുവരി വരെയാണ് ദേശാടനപ്പക്ഷികൾ കൂട്ടത്തോടെ എത്തുന്നത്. തകഴി, പുറക്കാട്, കരുവാറ്റ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പാടശേഖരങ്ങൾക്ക് സമീപമാണ്​ ഫലം പോസിറ്റിവായ താറാവിൻകൂട്ടത്തെ ക​െണ്ടത്തിയത്​​. നവംബർ 24നാണ് രോഗലക്ഷണമുള്ള താറാവുകളുടെ സാംപിൾ തിരുവല്ല മഞ്ഞാടിയി​െല പക്ഷിരോഗനിരീക്ഷണ ലാബിലെത്തിച്ചത്. ഇവിടത്തെ പരിശോധനയിൽ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇത്​ ഉറപ്പിക്കാൻ ഭോപാലിലെ ലാ​ബിൽ നടത്തിയ രണ്ടാംഘട്ട സാംപിൾ പരിശോധനയിലും​ രോഗം സ്ഥിരീകരിച്ചു​. തകഴി, പുറക്കാട്​, കരുവാറ്റ അടക്കമുള്ള പ്രദേശങ്ങളിലെ ചത്തുവീണ താറാവുകൾക്ക്​ പക്ഷിപ്പനിയാണെന്നാണ്​ അനുമാനം. രോഗം ആദ്യം സ്ഥിരീകരിച്ച തകഴി പഞ്ചായത്തിലെ 10 വാർഡിലെ താറാവുകളുടെ സ്ഥലം പ്രഭവകേന്ദ്രമായി കണക്കാക്കിയാണ്​ മൃഗസംരക്ഷണവകുപ്പ് നടപടി പുരോഗമിക്കുന്നത്​. തകഴി മേഖലയിൽനിന്ന്​ 12,500 താറാവിനെയാണ്​ കൊന്നത്​. നെടുമുടിയിൽ ഇതുവരെ 11,000 താറാവാണ്​ ചത്തത്​. പ്രദേശത്ത്​ മൃഗസംരക്ഷണ വകുപ്പി​ൻെറ റാപിഡ് റെസ്‌പോൺസ് ടീ​ം അഞ്ച്​ ഗ്രൂപ്പായി തിരിഞ്ഞ്​ പരിശോധന നടത്തുന്നുണ്ട്​. രോഗബാധ സ്ഥിരീകരിച്ച 10 കി.മീ. ചുറ്റളവിൽ താറാവ്​, കോഴി, കാട ഉൾപ്പെടെയുള്ള വളർത്തുപക്ഷികളുടെ മാംസവും മുട്ടയും വിൽപനയും വിപണനവും നിർത്തിവെച്ചു​. ചമ്പക്കുളം, നെടുമുടി, മുട്ടാർ, വീയപുരം, കരുവാറ്റ, തൃക്കുന്നപ്പുഴ, തകഴി, പുറക്കാട്​, അമ്പലപ്പുഴ തെക്ക്​, അമ്പലപ്പുഴ വടക്ക്​, എടത്വ പഞ്ചായത്തുകളിലും ഹരിപ്പാട്​ നഗരസഭയിലുമാണ്​ നിയന്ത്രണം. .................... കൂടുതൽ സാംപിൾ​ ശേഖരിക്കും ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താറാവുകൾ ചത്തപ്രദേശങ്ങളിൽനിന്ന്​ കൂടുതൽ സാംപിൾ ശേഖരിച്ച്​ പരിശോധനക്ക്​ അയക്കുമെന്ന്​ മൃഗസംരക്ഷണവകുപ്പ്​ അധികൃതർ അറിയിച്ചു. അതിനിടെ, താറാവുക​െള കൊന്ന്​ സംസ്​കരിച്ച തകഴി അടക്കമുള്ള വിവിധ​ പ്രദേശങ്ങളിൽ ഞായറാഴ്​ച അണുനശീകരണം നടത്തി. മൃഗസംരക്ഷണ വകുപ്പി​ൻെറ റാപിഡ് റെസ്‌പോൺസ് ടീമി​ൻെറ നേതൃത്വത്തിൽ അഞ്ച്​ ഗ്രൂപ്പായി തിരിഞ്ഞായിരുന്നു പ്രവർത്തനം. താറാവുകൾ കൂട്ട​േത്താടെ ചത്ത നെടുമുടി, കരുവാറ്റ അടക്കമുള്ള പ്രദേശങ്ങളിൽനിന്ന്​ ഈ മാസം എട്ടിനാണ്​ രണ്ടാംഘട്ട സാംപിൾ ശേഖരിച്ചത്​. ഇത്​ ഭോപാലിലെ ലാബിലേക്ക്​ അയച്ചുകൊടുത്തിട്ടുണ്ട്​. ഇതി​ൻെറ പരിശോധനഫലം കിട്ടിയശേഷം തുടർനടപടി ഊർജിതമാക്കും. ഞായറാഴ്​ച പക്ഷികളെ കൊന്ന്​ സംസ്​കരിച്ചില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.