ഹരിപ്പാട്: നിയോജക മണ്ഡലം വിദ്യാഭ്യാസരംഗത്ത് കൈവരിച്ച നേട്ടങ്ങളിൽ എം.എൽ.എ എന്ന നിലയിൽ അഭിമാനമുണ്ടെന്ന് രമേശ് ചെന്നിത്തല. മുന്‍ കേന്ദ്രമന്ത്രി എ.കെ. ആൻറണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 85 ലക്ഷം രൂപ മുടക്കി ആയാപറമ്പ് സ്കൂളിൽ നിര്‍മിച്ച ഐഡിയല്‍ ലാബ് കെട്ടിടത്തിൻെറയും കിഫ്ബി ഫണ്ടില്‍നിന്ന് ഒരു കോടി െചലവഴിച്ച് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിൻെറ നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആയാപറമ്പ് സ്കൂളിന് രണ്ട് ബജറ്റിലായി അനുവദിപ്പിച്ച നാല് കോടിയുടെ കെട്ടിടനിര്‍മാണം വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആയാപറമ്പ് സ്കൂളില്‍ നടന്ന ചടങ്ങില്‍ ചെറുതന പഞ്ചായത്ത് പ്രസിഡൻറ് എബി മാത്യു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സൻ എം.വി. പ്രിയ, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സൻ എ. ശോഭ, പഞ്ചായത്ത് വൈസ്പ്രസിഡൻറ് പത്മജ മധു, ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്‍.വി. സ്നേഹ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഡയറക്ടര്‍ എ.കെ. പ്രസന്നന്‍, ഹരിപ്പാട് എ.ഇ.ഒ കെ. ഗീത, പ്രിന്‍സിപ്പൽ കെ. ഈശ്വരന്‍ നമ്പൂതിരി, ഹെഡ്മിസ്ട്രസ് ശ്രീനി ആര്‍. കൃഷ്ണന്‍, ഡോ. രഘുകുമാര്‍, വി. വിജീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. photo : ആയാപറമ്പ് സ്കൂളിൽ ഐഡിയല്‍ ലാബ് കെട്ടിടത്തിൻെറ ഉദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ.എ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.