തരിശുരഹിത പാലമേൽ പദ്ധതിക്ക് തുടക്കം

ചാരുംമൂട്: പാലമേൽ ഗ്രാമപഞ്ചായത്തിൽ തരിശുരഹിത പാലമേൽ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രദേശത്ത് വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതും വർഷങ്ങളായി കാടുകയറി കിടക്കുന്നതുമായ കരഭൂമി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിയോഗ്യമാക്കുകയാണ് ലക്ഷ്യം. ഇത്തരത്തിൽ 66 ഏക്കർ കാടുകയറി കിടക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വൃത്തിയാക്കുന്ന സ്ഥലങ്ങളിൽ വ്യക്തികൾക്കും കർഷക ഗ്രൂപ്പുകൾക്കും കൃഷിയിറക്കാനുള്ള പദ്ധതി പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രദേശത്ത് കാട്ടുപന്നികൾ കൃഷി നശിപ്പിച്ച മറ്റപ്പള്ളി വാർഡിലെ കുളത്തുംതറയിലാണ് വെള്ളിയാഴ്ച പദ്ധതിക്ക് തുടക്കം കുറിച്ചത്. എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ബി. വിനോദ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ പി. രാജശ്രീ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആർ. സുജ, പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ നദീറ നൗഷാദ്, സ്ഥിരം സമിതി അധ്യക്ഷൻ അജയഘോഷ്, അംഗങ്ങളായ ബി. അനിൽകുമാർ, ആർ. ശശി, രാജലക്ഷ്മി, ഐഷ ബീവി, രതി, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥ കവിത, കാർഷികസമിതി അംഗങ്ങൾ, രാഷ്​ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഫോട്ടോ: പാലമേൽ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന തരിശുരഹിത പാലമേൽ പദ്ധതി എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.