ആശുപത്രി വികസനം: ധവളപത്രം ഇറക്കണം -എ.എ. ഷുക്കൂർ

കുട്ടനാട്: പുളിങ്കുന്ന് താലൂക്ക് ആശുപത്രി വികസനം സംബന്ധിച്ച് ധവളപത്രം ഇറക്കി ജനങ്ങളുടെ സംശയം ദൂരീകരിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ആവശ്യപ്പെട്ടു. ഗാന്ധിദർശൻ സമിതി കുട്ടനാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശുപത്രി പടിക്കലെ വെള്ളക്കെട്ടിൽ വള്ളങ്ങളിൽ തുഴഞ്ഞ്​ നടത്തിയ പ്രതിഷേധസമരം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സമിതി അംഗം ജോബ് വിരുത്തികരി അധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി നിവാഹക സമിതി അംഗം അലക്സ്‌ മാത്യു ആമുഖപ്രസംഗവും യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ മുഖ്യപ്രഭാഷണവും നടത്തി. ലാലിച്ചൻ പള്ളിവാതുക്കൽ, എം.എം. ജോസഫ് മണപ്രാംപള്ളി, ജോസഫ് മാമ്പൂത്ര, ലിജോ മാത്യു, സിബിച്ചൻ തുണ്ടിയിൽ, കുഞ്ഞുമോൻ ഒറ്റപ്പുരക്കൽ, ആൻറണി ഇത്തിപ്പള്ളി, മൈക്കിൾ ആൻറണി അഞ്ചിൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.