സ്​കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ച സ്ത്രീ അറസ്​റ്റിൽ

മാരാരിക്കുളം: സ്കൂട്ടറിൽ വന്ന് വയോധികയുടെ മാല പൊട്ടിച്ചുകടന്ന സ്ത്രീയെ അറസ്​റ്റ്​ ചെയ്തു. ആലപ്പുഴ മുനിസിപ്പൽ കളപ്പുര വാർഡിൽ ചക്കംപറമ്പ് വീട്ടിൽ രമാദേവിയാണ്​ (45) അറസ്​റ്റിലായത്. തിങ്കളാഴ്​ച രാവിലെ 11.30ഓടെ കലവൂർ പാലത്തിന് തെക്കുവശത്തെ റോഡിലൂടെ പോകുകയായിരുന്ന 81 വയസ്സുകാരിയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിക്കുകയും 3.5 ഗ്രാം തൂക്കംവരുന്ന മാലയുടെ കഷണവുമായി കടന്നുകളയുകയുമായിരുന്നു. സ്​കൂട്ടറിൽ വന്ന പ്രതി, വയോധികയുടെ സമീപമെത്തി വിവരം അന്വേഷിക്കാനെന്ന വ്യാജേന സംസാരിക്കുകയും തുടർന്ന് മാല പൊട്ടിച്ച് കടന്നുകളയുകയുമായിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ വാഹനത്തി​ൻെറ നമ്പർ മനസ്സിലാക്കിയാണ്​ പ്രതിയെ കണ്ടെത്തിയത്​. സ്​കൂട്ടറും കസ്​റ്റഡിയിൽ എടുത്തു. വിൽപന നടത്തിയ സ്വർണം ആലപ്പുഴയിലെ സ്വർണക്കടയിൽനിന്ന്​ വീണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ്​​ ചെയ്​തു. ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജി​ൻെറ നേതൃത്വത്തിൽ മണ്ണഞ്ചേരി പൊലീസ് ഇൻസ്പെക്ടർ പി.കെ. മോഹിത്, സബ് ഇൻസ്പെക്ടർ കെ.ആർ. ബിജു, അസി. സബ് ഇൻസ്പെക്ടർ വി.പി. മനോജ്, സി.പി.ഒമാരായ സിബി, ഷാനവാസ്, രജീഷ്, സുധീഷ്, വിൽഫ്രീഡ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പടം: പ്രതി: രമാദേവി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.