ചാരുംമൂട്: കായംകുളത്തുനിന്ന് ചങ്ങൻകുളങ്ങര വഴി താമരക്കുളത്തിന് സർവിസ് നടത്തിയിരുന്ന സ്റ്റേ ബസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകാൻ താമരക്കുളം ഗ്രാമപഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. കെ.എസ്.ആർ.ടി.സി ഡയറക്ടറെ നേരിൽ കണ്ട് നിവേദനം നൽകാനാണ് തീരുമാനം. അര നൂറ്റാണ്ടിലധികമായി നാട്ടുകാർ ആശ്രയിച്ചിരുന്ന സർവിസ് കോവിഡ്കാലത്താണ് നിർത്തിയത്. ടൂറിസം പ്രവർത്തനങ്ങളുടെ ഒന്നാംഘട്ടം പൂർത്തിയാക്കിയ വയ്യാങ്കരച്ചിറ സന്ദർശകർക്ക് തുറന്നുകൊടുക്കുന്നതിന് പദ്ധതി നടത്തിപ്പ് ചുമതല ഗ്രാമപഞ്ചായത്തിന് കൈമാറുന്നതിന് ടൂറിസം ഡയറക്ടറോട് അഭ്യർഥിക്കാനും തീരുമാനിച്ചു. താമരക്കുളം മൃഗാശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് തുക അനുവദിക്കാൻ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് കത്ത് നൽകുമെന്നും പ്രസിഡൻറ് ജി. വേണു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.