അന്തർ സംസ്ഥാന തൊഴിലാളികള്‍ കഞ്ചാവുമായി പിടിയില്‍

അമ്പലപ്പുഴ: അഞ്ച് അന്തർ സംസ്ഥാന തൊഴിലാളികളെ കഞ്ചാവുമായി പിടികൂടി. ബിഹാർ സ്വദേശികളായ സിറാജ് അലാം, ബൈത്തുല്ല അൻസാരി, ഡാനി അൻസാരി, സെറാജ് അലാം, മുഹമ്മദ് മുസ്താഖ് എന്നിവരെയാണ് അമ്പലപ്പുഴ സി.ഐ ദ്വിജേഷി​ൻെറ നേതൃത്വത്തിൽ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കാക്കാഴം പുതുക്കുളങ്ങര ക്ഷേത്രത്തിന് സമീപം ഇവർ താമസിക്കുന്ന വീട്ടിൽനിന്നാണ് പിടികൂടിയത്. 50ഓളം അന്തർസംസ്ഥാന തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. 100 ഗ്രാം കഞ്ചാവും പിടികൂടി. ബിഹാറില്‍നിന്ന്​ ട്രെയിനില്‍ എത്തിക്കുന്ന കഞ്ചാവ് ഇവരാണ് വിതരണം ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.