ആലപ്പുഴ: സാക്ഷരത മിഷൻ മികവുത്സവം എന്ന പേരിൽ നടത്തിയ സാക്ഷരത പരീക്ഷ എഴുതിയ 2715 പേരും വിജയിച്ചു. പരീക്ഷ എഴുതിയവരിൽ 2197 പേരും സ്ത്രീകളായിരുന്നു. എസ്.സി വിഭാഗത്തിൽനിന്ന് 934 പേരും എസ്.ടി വിഭാഗത്തിൽനിന്ന് 43 പേരും പരീക്ഷ എഴുതി വിജയിച്ചു. വിജയിച്ചവരിൽ പുലിയൂർ ഗ്രാമപഞ്ചായത്തിലെ തങ്കമ്മ ഗോപാലപിള്ളയാണ് (85) ഏറ്റവും പ്രായം കൂടിയ പഠിതാവ്. ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരിയായ ലക്ഷ്മിയാണ് (12) പ്രായം കുറഞ്ഞ പഠിതാവ്. വിജയിച്ച മുഴുവൻ പേർക്കും നാലാം തരം തുല്യത കോഴ്സിൽ ചേരാം. മൂന്നാം ബാച്ചിൽ 3861 പേർ പഠനം തുടരുന്നുണ്ട്. വിജയികളെ ജില്ല സാക്ഷരത സമിതി ചെയർപേഴ്സൻ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.