അരൂർ: ഇടതുമുന്നണി ജില്ല പഞ്ചായത്ത് അരൂർ ഡിവിഷനിൽ ആധിപത്യമുറപ്പിച്ചു. പതിവായി കോൺഗ്രസ് ജയിച്ചിരുന്ന ഡിവിഷനിൽ എൽ.ഡി.എഫിന് തുടർവിജയം കൊണ്ടുവന്നത് നിലവിലെ എം.എൽ.എ ദലീമ ജോജോയുടെ വരവോടെയാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചതോടെ ദലീമ രാജിവെച്ചിടത്താണ് എൽ.ഡി.എഫ് വീണ്ടും ആവർത്തിച്ചത്. അതും ദലീമയുടെ നേതൃത്വത്തിലെ പ്രവർത്തനത്തിലൂടെ. അരൂർ ഡിവിഷനിലെ ആദ്യ തെരഞ്ഞെടുപ്പിൽ 1995ൽ കോൺഗ്രസിലെ കെ. രാജീവൻ വിജയിച്ചു. 2000ൽ കോൺഗ്രസിലെതന്നെ എം.കെ. അബ്ദുൽ ഗഫൂർ വിജയിച്ച് യു.ഡി.എഫ് ഡിവിഷൻ നിലനിർത്തി. 2005ൽ കോൺഗ്രസിലെ കനകം കൃഷ്ണപിള്ള വിജയിച്ച് ഡിവിഷൻ യു.ഡി.എഫിൻെറ കുത്തകയാക്കി. ജില്ല പഞ്ചായത്ത് അംഗം ആയിരിക്കെ രണ്ടുവർഷം കഴിഞ്ഞ് കനകം കൃഷ്ണപിള്ളയുടെ നിര്യാണത്തെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ബേബി ടീച്ചർ വിജയിച്ച് ആദ്യമായി ഡിവിഷൻ ഇടതുപക്ഷത്തെത്തിച്ചു. എന്നാൽ, 2010ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഉമേശൻ സീറ്റ് തിരിച്ചുപിടിച്ചു. പുത്തൻ പരീക്ഷണമായി എൽ.ഡി.എഫ് 2015ൽ പിന്നണി ഗായിക ദലീമയെ സ്വതന്ത്ര സ്ഥാനാർഥിയാക്കി സീറ്റ് പിടിച്ചു. ജില്ല പഞ്ചായത്തിലേക്ക് വിജയിച്ച ദലീമ രണ്ടരവർഷം വൈസ് പ്രസിഡൻറായിരുന്നു. ദലീമ എം.എൽ.എ ആയതോടെ അങ്കത്തിനിറങ്ങിയ ടി.ടി.സി വിദ്യാർഥിയും വിദ്യാർഥി നേതാവുമായ അനന്തു രമേശനും വിജയിച്ചതോടെ സീറ്റിൽ പിടിമുറുക്കിക്കഴിഞ്ഞു ഇടതുപക്ഷം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ വിശ്രമരഹിതമായി സ്ഥാനാർഥിക്കൊപ്പം എം.എൽ.എയും ഉണ്ടായിരുന്നു വോട്ടർമാരെ നേരിൽക്കാണാൻ. ചിത്രം: വിജയം അറിഞ്ഞ് വോട്ടെണ്ണൽ കേന്ദ്രത്തിൽ അനന്തു രമേശനെ ദലീമ എം.എൽ.എ ആേശ്ലഷിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.