മെഡിക്കൽ കോളജില്‍ അപൂർവ ശസ്ത്രക്രിയയിലൂടെ യുവാവിന് പുതുജന്മം

അമ്പലപ്പുഴ: ജനിതക തകരാർമൂലം ഹൃദയത്തി​ൻെറ പ്രവർത്തനം തകരാറിലായ യുവാവിന് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ നടത്തിയ അത്യപൂർവ ശസ്ത്രക്രിയയിലൂടെ പുതുജന്മം. കായംകുളം വേലൻചിറ മണ്ണൂത്തറയിൽ രാജീവ്-ജയലക്ഷ്മി ദമ്പതികളുടെ മകൻ ജയദേവിനെയാണ് (25) സങ്കീർണ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. എട്ടുവർഷമായി ഇരുചക്ര വാഹന വർക്ക് ഷോപ്​ നടത്തിവന്നിരുന്ന ജയദേവിന് കടുത്ത ശ്വാസംമുട്ടലും കാലിൽ നീരും അനുഭവപ്പെട്ടിരുന്നു. നിരവധി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഭേദമുണ്ടായില്ല. മൂന്നു മാസം മുമ്പ്​ മെഡിക്കൽ കോളജ്​ കാർഡിയോളജി വിഭാഗം മേധാവി ഡോ. മോഹ​ൻെറ നിർദേശപ്രകാരം കാത്ത് ലാബിൽ ചികിത്സ ആരംഭിക്കുകയായിരുന്നു. ഇതിനിടെ ആൻജിയോഗ്രാം പരിശോധനയും നടത്തി. കാത്ത് ലാബിൽ നടത്തിയ പരിശോധനയിലാണ് ഗുരുതരാവസ്ഥയിലായ രോഗം തിരിച്ചറിഞ്ഞത്. തുടർന്ന് 29ന് മൂന്നുമണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഒന്നര മണിക്കൂറോളം ഹൃദയത്തി​ൻെറ പ്രവർത്തനം നിലപ്പിച്ചിട്ടായിരുന്നു ശസ്ത്രക്രിയ. സ്വകാര്യ ആശുപത്രികളിൽ 10 ലക്ഷത്തിനുമുകളിൽ ചെലവാകുന്ന ശസ്ത്രക്രിയ ജയദേവിന് കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽപെടുത്തി സൗജന്യമായിരുന്നു. സർജന്മാരായ കാത്ത് ലാബ് വിഭാഗം മേധാവി ഡോ. രതീഷ് രാധാകൃഷ്ണൻ, ഡോ. കെ.ടി. ബിജു, ഡോ. എസ്. ആനന്ദക്കുട്ടൻ, അനസ്തറ്റിസ്​റ്റുകളായ ഡോ. ദീപ ജോർജ്, ഡോ. വിമൽ, ഡോ. ഗോപിക, ഡോ. ഹരികൃഷ്ണൻ തുടങ്ങിയവരടങ്ങുന്ന വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.