കായംകുളം: കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന ബിനു കൊട്ടാരക്കരയുടെ ഏകാംഗ ചിത്രപ്രദർശനം സോൾ ഓഫ് ദി എർത്ത് കായംകുളം കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യൂസിയം അക്കാദമി ഗാലറിയിൽ തുടങ്ങി. പ്രമുഖ ചിത്രകാരൻ ബി.ഡി. ദത്തൻ ഉദ്ഘാടനം ചെയ്തു. കേരള ലളിതകല അക്കാദമി നിർവാഹക സമിതി അംഗം ബാലമുരളി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഭദ്രൻ കാർത്തിക, പ്രഫ: ജി. ഉണ്ണികൃഷ്ണൻ , ജയപ്രകാശ് പഴയിടം, സജി കുമാർ , പ്രമോദ് കുരബാല ലളിത കലാ അക്കാദമി മുൻ മാനേജർ സുഗതകുമാരി, ബിനു കൊട്ടാരക്കര എന്നിവർ സംസാരിച്ചു. രാവിലെ പത്ത് മുതൽ വൈകീട്ട് ആറര വരെയാണ് പ്രദർശനം. 12ന് സമാപിക്കും. ഫോട്ടോ: ബിനു കൊട്ടാരക്കരയുടെ ഏകാംഗ ചിത്രപ്രദർശനം സോൾ ഓഫ് ദി എർത്ത് കായംകുളം കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യൂസിയം അക്കാദമി ഗാലറിയിൽ പ്രമുഖ ചിത്രകാരൻ ബി.ഡി. ദത്തൻ ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.