ഗ്യാസ്​ സിലിണ്ടർ ചോർന്ന്​ ട്യൂബ്​ കത്തിനശിച്ചു; ഒരാൾക്ക്​ പൊള്ളലേറ്റു

ആലപ്പുഴ: ബജികടയിൽ ഗ്യാസ്​ സിലിണ്ടർ ചോർന്ന്​ ട്യൂബ്​​ കത്തിനശിച്ചു. ജീവനക്കാരന്​ പൊള്ളലേറ്റു. കൈക്കും കാലിനും പൊള്ളലേറ്റ മങ്കൊമ്പ്​ മേരിസദനം ശ്രീ പ്രസാദിനെ​ (56) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്​ച രാവിലെ 11ന്​ ആലപ്പുഴ മുനിസിപ്പാലിറ്റി കൈതവന വാർഡിൽ പക്കി ജങ്​ഷനുസമീപം ബജിക്കടയിലാണ്​ സംഭവം. ഗുണനിലവാരം കുറഞ്ഞ ട്യൂബാണ്​ അപകടമുണ്ടാക്കിയത്​. ഫയർഫോഴ്​സ്​ സേനാംഗങ്ങളായ സി.പി. ഓമനക്കുട്ടൻ, വിനീത് കലാധരൻ, ആർ. സന്തോഷ്​, ബി. ബിനോയ്, എസ്​. ബൈജു എന്നിവർ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി. APL fire ആലപ്പുഴ ​പക്കി ജങ്​ഷനിലെ ബജിക്കടയിലെ ഗ്യാസ്​ സിലിണ്ടർ ചോർന്നുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കുന്ന അഗ്നിരക്ഷസേനാംഗങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.