ആലപ്പുഴ: കേരള വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടി പിന്‍വലിക്കുകതന്നെ വേണമെന്ന് കെ.എന്‍.എം മര്‍കസ്സുദ്ദഅ്വ ജില്ല പ്രവർത്തക സമിതി ആവശ്യപ്പെട്ടു. മുസ്ലിം സമുദായത്തിൻെറ വികാരം മാനിച്ച് സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയാറാകണം. വിവാദങ്ങള്‍ക്ക് അറുതിവരുത്തി പ്രശ്നപരിഹാരത്തിന് മുസ്ലിം സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണം. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തും. ജില്ല പ്രസിഡൻറ് കെ.എ. സുബൈർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.പി. നൗഷാദ് റിപ്പോർട്ടും ട്രഷറർ പി.കെ.എം. ബഷീർ കണക്കും അവതരിപ്പിച്ചു. സി.കെ. അസൈനാർ, നസീർ കായിക്കര, വി.ബി. അബ്ദുൽ ഗഫൂർ, പി. നസീർ, കലാമുദ്ദീൻ, മുബാറക് അഹമ്മദ്, ഹസീബ്, ഹുസൈൻ, ഷൗക്കത്ത്, നിസാർ ഫാറൂഖി, ശിബ്‌ലി, എ.എം. നസീർ, ഐ. സലീം, എസ്. ഷാജി, സഫല നസീർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.