ചള്ളിത്തീരം ഇനി ടെട്രോപോഡി‍െൻറ കരുത്തിൽ

ചള്ളിത്തീരം ഇനി ടെട്രോപോഡി‍ൻെറ കരുത്തിൽ അമ്പലപ്പുഴ: പുന്നപ്ര ചള്ളി തീരം ഇനി ടെട്രോ പോഡി‍ൻെറ സുരക്ഷയില്‍. കടലാക്രമണം തടയുന്നതിനുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ളതാണ് ടെട്രോ പോഡുകള്‍. ചള്ളി കടലോരത്ത് ഇത് പൂർത്തിയായതോടെ തീരദേശം സുരക്ഷിതമായി. ചള്ളി ഫിഷ് ലാൻഡ്​ സൻെറർ മുതൽ തെക്കോട്ടാണ് ടെട്രോ പോഡ് നിരത്തിയത്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, കാട്ടൂർ, മാരാരിക്കുളം തീരങ്ങളിലും കടലാക്രമണത്തെ ചെറുക്കാൻ ടെട്രോപോഡ് നിരത്തിതുടങ്ങി. ആന്ധ്ര, കർണാടക, തമിഴ്നാട് തീരങ്ങള്‍ സംരക്ഷിക്കാൻ ഇതേ സംവിധാനമാണുള്ളത്. കഴിഞ്ഞ കടലാക്രമണ സമയത്ത് ഏറ്റവും നാശംവിതച്ചത് ചള്ളി തീരത്തായിരുന്നു. ഫിഷ് ലാൻഡ്​ കെട്ടിടം വരെ അന്ന് തകർന്നിരുന്നു. ഇതുമൂലമാണ് ഈ ഭാഗത്ത് ആദ്യം ടെട്രോപോഡ് നിരത്തിയത്. കൂറ്റൻ യന്ത്രങ്ങളും ജെ.സി.ബിയും ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. ചള്ളി മുതൽ പൂമീൻപൊഴി വരെ മൂന്ന് കിലോമീറ്ററിൽ പുലിമുട്ട് നിർമാണവും പുരോഗമിക്കുകയാണ്. ഇതിനായി ചാലക്കുടിയിൽനിന്ന് നൂറുകണക്കിന് ടോറസ് ലോറികളിലാണ് പാറകളെത്തുന്നത്. അടുത്ത കാലവര്‍ഷം ചള്ളിത്തീരവാസികള്‍ സുരക്ഷിതരാകുമെന്ന പ്രതീക്ഷയിലാണ്. ചിത്രം...... കടലാക്രമണം തടയാൻ പുന്നപ്ര ചള്ളിത്തീരത്ത് ടെട്രോ പോഡുകള്‍ നിരത്തിയിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.