ഒമിക്രോൺ ഭീഷണി: വിദേശികൾ യാത്ര​ റദ്ദാക്കുന്നു; കായൽ ടൂറിസത്തിന് വീണ്ടും തിരിച്ചടി

* ക്രിസ്​മസ് -പുതുവത്സര സീസൺ പ്രതീക്ഷ മാഞ്ഞു കുട്ടനാട്: കോവിഡ് ഇളവുകളിൽ പ്രതീക്ഷയിലായിരുന്ന കായൽ ടൂറിസത്തിന്​ ഒമിക്രോൺ ഭീഷണിയിൽ വീണ്ടും താളം തെറ്റുന്നു. കോവിഡ് രണ്ടാം വരവിൽ തകർന്ന് നിലംപരിശായ ഹൗസ് ബോട്ട് മേഖല നിയന്ത്രണങ്ങൾ നീങ്ങിയതോടെ ക്രിസ്​മസും പുതുവത്സരവും പഴയ നല്ല കാലം മേഖലക്ക്​ കൊണ്ടുവരുമെന്ന പ്രതീക്ഷയിലായിരുന്നു. ഒമിക്രോൺ ഭീഷണിയിൽ യാത്രകൾക്കു വന്ന നിയന്ത്രണവും ആശങ്കകളും കായൽ ടൂറിസത്തി​ൻെറ തിരിച്ചുവരവിന് വീണ്ടും തടസ്സമായി. ബോട്ട്​, മുറി ബുക്ക്​ ചെയ്​തവർ ഒഴിവാകുന്ന പ്രവണതയാണ്​ ദിവസങ്ങളായി. കഴിഞ്ഞയാഴ്​ച വരെ സഞ്ചാരികളെത്തിയിരുന്നിടത്താണ്​ നിലവിൽ ബുക്ക് ചെയ്​തിരുന്നവർ, പ്രത്യേകിച്ച്​ വിദേശ ടൂറിസ്​റ്റുകൾ യാത്ര റദ്ദാക്കുന്നത്​. തിങ്കളാഴ്ച മാത്രം ബോട്ട് ഒന്നിന് അഞ്ച്​ കാൻസലേഷൻ ഉണ്ടായി. കഴിഞ്ഞ മാസം 15 വരെ ഉണ്ടായിരുന്ന അന്വേഷണവും പൂർണമായി നിലച്ചമട്ടാണ്​. കോവിഡ് നിയന്ത്രണത്തിലെ ഇളവും സഞ്ചാരികളുടെ ഒഴുക്കിലും പ്രതീക്ഷവെച്ച്​ തകർന്നുകിടന്ന ഹൗസ് ബോട്ടുകൾ ലക്ഷങ്ങൾ മുടക്കിയാണ് വീണ്ടുമിറക്കിയത് വലിയ ബോട്ടുകൾ അഞ്ചു ലക്ഷം വരെയും ചെറിയ ബോട്ടുകൾ രണ്ടു ലക്ഷം വരെയും മുടക്കി സഞ്ചാരയോഗ്യമാക്കുകയായിരുന്നു. ഒമിക്രോൺ പ്രത്യക്ഷപ്പെട്ടതോടെ ബോട്ട് ഉടമകളുടെയും മേഖലയിൽതന്നെ പിടിച്ചുനിന്ന തൊഴിലാളികളുടെയും നിലനിൽപ്പ് കടുത്ത പ്രതിസന്ധിയിലായി. ക്രിസ്​മസ്​-പുതുവത്സര കാലയളവ് ലക്ഷ്യമിട്ട് 60 ശതമാനം ബോട്ടുകളും സർവിസ് പുനരാരംഭിച്ചിരുന്നു. APL HOUSEBOAT ആലപ്പുഴ പുന്നമടകായൽ ഫിനിഷിങ്​ പോയൻറിൽ നിർത്തിയിട്ട ഹൗസ്​ ബോട്ടുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.