ബഹുജന സംഗമം

വടുതല: 'ഇസ്​ലാം ആശയ സംവാദത്തി​ൻെറ സൗഹൃദ നാളുകൾ' കാമ്പയി​ൻെറ ഭാഗമായി ജമാഅത്തെ ഇസ്​ലാമി ചേർത്തല ഏരിയ വടുതല ജങ്​ഷനിൽ നടത്തിയ കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത്​ പ്രസിഡൻറ്​ പി.എ. മൂസൽ ഫൈസി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ്​ വി.എ. അമീൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ശിഹാബ്​ പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ്​ ഹക്കീം പാണാവള്ളി, ദക്ഷിണകേരള ജംഇയ്യതുൽ ഉലമ കേന്ദ്ര കമ്മിറ്റി അംഗം എ. ഷിഹാബുദ്ദീൻ മൗലവി കൊല്ലം, ടി.എ. ബിനാസ്, എൻ.എ. സക്കരിയ, സിയാദ് ആന്നലത്തോട്, ടി.എ. അമ്മാർ തുടങ്ങിയവർ സംസാരിച്ചു. മൂന്നരപ്പതിറ്റാണ്ട് കാട്ടുപുറം പള്ളിയിൽ ഖതീബായി സേവനം അനുഷ്​ഠിച്ച്​ വിരമിച്ച കെ.കെ. അബ്​ദുൽ ഹമീദ് മൗലവിയെ ഷിഹാബ് പൂക്കോട്ടൂർ ആദരിച്ചു. പി.വി. സുലൈമാൻ ഗാനം ആലപിച്ചു. ചിത്രം: വടുതല ജങ്​ഷനിൽ നടത്തിയ ബഹുജന സംഗമത്തിൽ ശിഹാബ് പൂക്കോട്ടൂർ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.