വെള്ളാപ്പള്ളി ഗവർണറുടെ ക്ഷണം സ്വീകരിച്ചു

ചേർത്തല: രാജ്ഭവനിലേക്ക് കുടുംബസമ്മേതം എത്തണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാ​ൻെറ ക്ഷണം സ്വീകരിക്കുന്നതായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതി​ൻെറ ആഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു ഗവർണറുടെ ക്ഷണം. യഥാർഥത്തിൽ തന്നെയല്ല ക്ഷണിച്ചിരിക്കുന്നത് എസ്.എൻ.ഡി.പി യോഗത്തെയാണെന്നും ഗവർണറുടെ സമയമനുസരിച്ച് തീയതി നിശ്ചയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.