കെ റെയിൽ പ്രതിഷേധത്തെ അടിച്ചമർത്താനാവില്ല -കൊടിക്കുന്നിൽ

ചാരുംമൂട്: കെ റെയിൽ സിൽവർലൈൻ പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാവില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. കെ റെയിൽ സർവേ സംഘത്തെ തടഞ്ഞതിന് അറസ്​റ്റിലായ നാട്ടുകാരെ നൂറനാട് പടനിലം ഏലിയാസ് നഗറിലെത്തി എം.പി സന്ദർശിച്ചു. പ്രക്ഷോഭം നടക്കുമ്പോൾ എം.പിക്ക് സ്ഥലത്ത് എത്താൻ കഴിഞ്ഞിരുന്നില്ല. സന്ദർശനത്തിനുശേഷം കെ ​െറയിൽ വിരുദ്ധ പ്രതിരോധ ജനകീയ സമിതിയുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്തു. കെ റെയിൽ കടന്നുപോകുന്ന സ്ഥലങ്ങളിലെല്ലാം പ്രക്ഷോഭം ഉയർന്നുവരുകയാണെന്നും തോക്കും ലാത്തിയുംകൊണ്ട് പ്രക്ഷോഭം അടിച്ചമർത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.